KERALA

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന. രണ്ട് യൂണിറ്റ് അഗ്നിശമനസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുളള ശ്രമം നടത്തുകയാണ്. ഒരുഭാഗത്ത് തീ വീണ്ടും ആളിപ്പടരുന്ന സാഹചര്യമുണ്ട്. ഒരാള്‍ പുക ശ്വസിച്ച് കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുണ്ട്. പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടാനില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Major fire breaks out near Pullepady bridge in Ernakulam; Traffic on the bridge suspended

NEWS DESK

Recent Posts

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…

10 minutes ago

വീണ്ടും വെടിക്കെട്ടപകടം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്‌ക്ക് തീപിടിച്ചു; രണ്ട് മരണം

കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…

46 minutes ago

കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി മ​ഴ വ​രു​ന്നു; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴസാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് മുതൽ അടുത്ത നാല് ദിവസങ്ങളിൽ…

55 minutes ago

ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു

കോട്ടയം: കോട്ടയം പെരുവ ഇലഞ്ഞി റോഡില്‍ ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു. പെരുമ്പടവം സ്വദേശി കിഴക്കേപറമ്പില്‍ മോഹന്‍ദാസിന്റെ വാഹനമാണു…

2 hours ago

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി അക്രമം: പത്തനംതിട്ടയില്‍ പ്രസംഗം തടസ്സപ്പെടുത്തി

പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക്കള്‍. പത്തനംതിട്ടയില്‍ നെല്ലിക്കല്‍ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങനിടയിലാണ്…

2 hours ago

കൊല്ലത്ത് വയോധികന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയില്‍ ബേബി ഫിലിപ്പ് ( 85 )…

3 hours ago