Categories: LATEST NEWS

വീണ്ടും വെടിക്കെട്ടപകടം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്‌ക്ക് തീപിടിച്ചു; രണ്ട് മരണം

കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്. തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് രണ്ട് ദിവസത്തെ അവധിക്കുശേഷം ഇന്ന് രാവിലെയായിരുന്നു പടക്കനിര്‍മ്മാണശാല തുറന്നത്. ഷട്ടര്‍ തുറന്ന ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടേയും തുടര്‍ന്നുള്ള തീപിടിത്തതിന്റേയും കാരണം വ്യക്തമല്ല. വിഷവാതകമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ആളുകള്‍ സ്ഥലത്തുണ്ടാകാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ കാരണമായി.
SUMMARY: Another fireworks accident: Fire breaks out at fireworks factory in Kambam Kattupallivasal; Two dead

NEWS DESK

Recent Posts

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…

16 minutes ago

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…

30 minutes ago

കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി മ​ഴ വ​രു​ന്നു; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴസാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് മുതൽ അടുത്ത നാല് ദിവസങ്ങളിൽ…

1 hour ago

ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു

കോട്ടയം: കോട്ടയം പെരുവ ഇലഞ്ഞി റോഡില്‍ ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു. പെരുമ്പടവം സ്വദേശി കിഴക്കേപറമ്പില്‍ മോഹന്‍ദാസിന്റെ വാഹനമാണു…

2 hours ago

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി അക്രമം: പത്തനംതിട്ടയില്‍ പ്രസംഗം തടസ്സപ്പെടുത്തി

പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക്കള്‍. പത്തനംതിട്ടയില്‍ നെല്ലിക്കല്‍ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങനിടയിലാണ്…

2 hours ago

കൊല്ലത്ത് വയോധികന്‍ കൃഷിയിടത്തില്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയില്‍ ബേബി ഫിലിപ്പ് ( 85 )…

3 hours ago