Categories: NATIONALTOP NEWS

നടന്‍ സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി; 20കാരന്‍ പിടിയില്‍

മുംബൈ: കൊല്ലപ്പെട്ട മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിനും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍. മുംബൈ പോലീസ് നോയിഡയില്‍വെച്ചാണ് ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്.

പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഫീസ് ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

നേരത്തെ ലോറന്‍സ് ബിഷ്‌ണോയിയുടെ സഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് മുംബൈ പോലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ദിവസങ്ങള്‍ക്ക് മുമ്പ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ ഭീഷണികള്‍ ഉയര്‍ന്നിരുന്നത്.

TAGS : SALMAN KHAN | DEATH THREAT | ARREST
SUMMARY : Death threat to actor Salman Khan; A 20-year-old man was arrested

Savre Digital

Recent Posts

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…

21 minutes ago

കടുത്തുരുത്തി മുൻ‌ എംഎല്‍എ പി.എം. മാത്യു അന്തരിച്ചു

കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

1 hour ago

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…

2 hours ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…

3 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…

4 hours ago

ദൃശ്യ വധക്കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…

5 hours ago