ചെന്നൈ: പകര്‍പ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനും നിർമാതാവുമായ ധനുഷ് നല്‍കിയ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവർക്കും മറുപടി ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
നയൻതാര പകർപ്പവകാശം ലംഘിച്ചെന്ന ധനുഷിന്‍റെ ഹർജിയിലാണ് കോടതി നടപടി. നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്ത നയൻതാര-വിഗ്നേഷ് ശിവൻ വിവാഹ വീഡിയോയുടെ ട്രെയിലറില്‍ പകർപ്പവകാശം ലംഘിച്ച് ‘നാനും റൗഡി താൻ’ എന്ന ധനുഷ് നിർമിച്ച ചിത്രത്തിന്‍റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണു ധനുഷിന്‍റെ വണ്ടർബർ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചത്.
10 കോടി രൂപയുടെ പകർപ്പവകാശ നോട്ടീസ് അയച്ച് ധനുഷിനെതിരായ നയൻതാരയുടെ തുറന്ന കത്ത് വിവാദമായിരുന്നു. പ്രേക്ഷകർ കാണുന്ന നിഷ്ക്കളങ്ക മുഖമല്ല ധനുഷിന്‍റേതെന്നും വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും നയൻതാര ഇൻസ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
TAGS : NAYANTHARA
SUMMARY : Actor Dhanush’s Petition; Nayantara should reply by January 8
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…