കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് വ്യക്തമാക്കി അദ്ദേഹം കെപിസിസി പ്രസിഡന്റിന് കത്ത് നല്‍കി.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ സൈബർ പോര് മുറുകുന്നതിനിടെയാണ് ഹൈബിയുടെ ഈ നീക്കം എന്നത് ചർച്ചയായിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയ സെല്ലിലെ ഭാരവാഹികള്‍ തന്നെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ചേരിപ്പോരിലായിരുന്നു. എന്നാല്‍, ഈ വിവാദങ്ങളുമായി തന്റെ രാജിക്കത്തിന് ബന്ധമില്ലെന്ന് ഹൈബി വിശദീകരിച്ചു.
പഞ്ചായത് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഹൈബി ഈഡന് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതല നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ സെല്ലിന്റെ പ്രവർത്തനങ്ങളില്‍ ചില നേതാക്കള്‍ നേരത്തെ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും സൂചനയുണ്ട്. ഹൈബിയുടെ കത്തില്‍ കെപിസിസി നേതൃത്വം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
SUMMARY: Hibi Eden to step down from KPCC Digital Media Cell; writes to KPCC President
തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…
പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി…
ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…
തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കി കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെല്‍ മെയ് മാസത്തെ യാത്രാപട്ടിക…
ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം. മഡിവാള…
ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും…