തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കി കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെല്‍ മെയ് മാസത്തെ യാത്രാപട്ടിക പ്രഖ്യാപിച്ചു. മിതമായ നിരക്കിൽ ചെറുതും വലുതുമായ യാത്രകളാണ് ഇക്കുറിയും ഒരുക്കിയിട്ടുള്ളത്. ഭക്തർക്കായി തീർഥാടനയാത്രകളും നടത്തുന്നുണ്ട്.
ആദ്യ ഊട്ടി യാത്ര മെയ് ഏഴിന് വൈകുന്നേരം ആരംഭിച്ച് ഒമ്പതിന് അര്‍ധരാത്രി തിരിച്ചെത്തും- 2250 രൂപയാണ് നിരക്ക്. ഏപ്രില്‍ 26 നും മെയ് 3, 16, 27 തീയതികളിലും പുള്ളിക്കാനത്തേക്ക് യാത്ര. ഏപ്രില്‍ 28-ന് രാത്രിയുള്ള പാലക്കാട് യാത്രയില്‍ കോയമ്പത്തൂരിലെ ഇഷ യോഗി സെന്ററും ലേസര്‍ ഷോയുംകാണാം. ഏപ്രില്‍ 30 ന് മൂകാംബിക ക്ഷേത്രദര്‍ശനത്തിനൊപ്പം ഉഡുപ്പി, അനന്തപുര, മധുര്‍, കാടാമ്പുഴ, വടക്കുംനാഥ, പറശ്ശിനിക്കടവ് തുടങ്ങിയ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാം; നിരക്ക് 3500 രൂപ.
മെയ് ഒന്നിനുള്ള വാഗമണ്‍, പൊ•ുടി ട്രിപ്പുകള്‍ക്ക് ഉച്ചഭക്ഷണവും യാത്രക്കൂലിയും ഉള്‍പ്പെടെ 1020 രൂപയാണ് ഈടാക്കുന്നത്. കോയിക്കല്‍ കൊട്ടാരവും മീന്‍മുട്ടി കല്ലാറും സന്ദര്‍ശിക്കുന്ന പൊ•ുടി യാത്രയ്ക്ക് മെയ് ഒന്നിനും 24 നും അവസരമുണ്ട്; നിരക്ക് 650 രൂപ. മെയ് രണ്ടിന് റോസ്മല (520 രൂപ), ഇല്ലിക്കല്‍ക്കല്ല് (820 രൂപ) യാത്രകള്‍. റോസ്മല യാത്ര മെയ് 17, 27 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്. മെയ് മൂന്നിന് ചോറ്റാനിക്കര, തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രം ഉള്‍പ്പടെയാണുള്ളത്.
തിരുവനന്തപുരം നഗരത്തിന്റെ രാത്രിഭംഗിയും കന്യാകുമാരിയിലെ സൂര്യോദയവും ആസ്വദിക്കാനുള്ള യാത്ര മെയ് എട്ടിന് വൈകുന്നേരം പുറപ്പെടും; നിരക്ക് 1150 രൂപ. മെയ് ഒമ്പതിന് മൂന്നാര്‍-വട്ടവട, പഞ്ചാലിമേട് യാത്രകളും 10ന് പൂവാര്‍ ഐലന്റ്സ് (1200 രൂപ), രാമക്കല്‍മേട് യാത്രകളും നടക്കും.
മെയ് 12 ന് നിശ്ചയിച്ചിട്ടുള്ള നെഫര്‍റ്റിറ്റി കപ്പല്‍ യാത്രയില്‍ ബുഫെ ഡിന്നറും ഡി.ജെയും ഉള്‍പ്പെടെ 3540 രൂപയാണ് നിരക്ക്. മെയ് 13 ന് ഗുരുവായൂര്‍ ദര്‍ശന യാത്രയും 15 ന് രാമേശ്വരം യാത്രയുമുണ്ട്. മെയ് 15, 20, 30 തീയതികളില്‍ ഗവി യാത്രയും (1750 രൂപ) 16 ന് അംബാസമുദ്രം യാത്രയും 17 ന് കുമരകം കായല്‍ യാത്രയും (1760 രൂപ). ബുക്കിംഗിന്- 9747969768, 9495440444 നമ്പറുകളില്‍ ബന്ധപ്പെടാം.
SUMMARY: Ooty, Rosmala, Vagamon…; KSRTC announces its budget tourism itinerary to celebrate the holidays
പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി…
ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…
ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം. മഡിവാള…
ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും…
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ്…
കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ…