🌐 സംവിധായകന് ഫാസിൽ റസാഖ്, നിര്‍മാതാവ് റസാഖ് അഹമ്മദ് എന്നിവര്‍ പുരസ്കാരങ്ങളുമായി
ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഒരു മലയാള സിനിമ മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയാകുന്നത്. അമൃത് കൃഷ്ണകുമാർ ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
തടവ് എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ ഫാസിൽ റസാഖിന്റെ രണ്ടാമത്തെ ചിത്രമാണ് മോഹം. 2025-ലെ ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രം, ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രം എന്നി പുരസ്‌കാരങ്ങള്‍ മോഹം നേടിയിരുന്നു.
അമൃത കൃഷ്ണകുമാർ, ഇസാക്ക് മുസാഫിർ, ഗൗതമി ഗോപൻ, ബിന ആർ ചന്ദ്രൻ, വിനീത് വാസുദേവ് ,ജിയോ ബേബി, ജിബിൻ ഗോപിനാഥ്,റൈന രാധാകൃഷ്ണൻ,അനു എന്നിവരാണ് മോഹത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഫാസിൽ റസാഖ്, മൃദുൽ എസ്, അമൃത കൃഷ്ണകുമാർ, ഇഷാഖ് മുസാഫിർ എന്നിവർ ചേർന്നാണ് ഒരുക്കിയാത്. മൃദുൽ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.
റസാഖ് അഹമ്മദ് ആണ് ചിത്രം നിര്‍മിച്ചത്. ബെംഗളൂരു ഡിആർഡിഒയിൽ നിന്നും വിരമിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശിയായ റസാഖ് അഹമ്മദ് ബെംഗളൂരു മഹാദേവപുരയിലാണ് താമസം. പ്രശസ്ത സിനിമ സംവിധായകൻ സലീം അഹമ്മദ് സഹോദരനാണ്.
SUMMARY: ‘Moham’ shines at Moscow International Film Festival; Wins Best Film and Best Actress Award
ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…
തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കി കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെല്‍ മെയ് മാസത്തെ യാത്രാപട്ടിക…
ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ വിദ്യാര്‍ഥികളുടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം. മഡിവാള…
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ്…
കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ…
കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…