Categories: CAREERTOP NEWS

ഇന്ത്യൻ കോസ്റ്റ്ഗാര്‍ഡില്‍ അവസരം; ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

ഇന്ത്യൻ കോസ്റ്റ്ഗാർഡില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. തീരസംരക്ഷണ സേനയിലെ 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എൻറോള്‍ഡ് പെർസണല്‍ ടെസ്റ്റ് വഴിയാണ് (സി.ജി.ഇ.പി.ടി) തിരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ഓണ്‍ലൈനായി ഫെബ്രുവരി 11ന് രാവിലെ 11 മണി മുതല്‍ അപേക്ഷകള്‍ നല്‍കാം.

തസ്തിക, ഒഴിവുകള്‍:

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-വിവിധ മേഖലകളിലായി 40 ഒഴിവുകള്‍. ദക്ഷിണ മേഖലയില്‍ 9 ഒഴിവുകളുണ്ട്

നാവിക് (ജനറല്‍ ഡ്യൂട്ടി)-വിവിധ മേഖലകളിലായി 260 ഒഴിവുകളുണ്ട്. ദക്ഷിണ മേഖലയില്‍ 54 ഒഴിവുകള്‍

കേരളം, ലക്ഷദ്വീപ്, ആന്ധ്രപ്രദേശ്, തെലങ്കാന, അന്തമാൻ -നികോബാർ ഐലന്റ്, തമിഴ്നാട് , കർണാടക, പുതുച്ചേരി എന്നീ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ കോസ്റ്റ്ഗാർഡിന്റെ ദഷിണമേഖലയില്‍പെടുന്നതാണ്. പുരുഷന്മാർക്കാണ് അപേക്ഷിക്കാവുന്നത്.

യോഗ്യത: നാവിക് (ജനറല്‍ ഡ്യൂട്ടി)-മാത്തമറ്റിക്സ്, ഫിസിക്സ് വിഷയങ്ങളോടെ പന്ത്രണ്ടാം ക്ലാസ്/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)-പത്താംക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. ഓണ്‍ലൈൻ അപേക്ഷയില്‍ യോഗ്യതയോടൊപ്പം വിഷയങ്ങളും മാർക്കും കാണിച്ചിരിക്കണം.

പ്രായപരിധി:18-22 വയസ്സ്. 2003 സെപ്റ്റംബർ ഒന്നിനും 2007 ആഗസ്റ്റ് 31നും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വർഗക്കാർക്ക് 5 വർഷവും ഒ.ബി.സി നോണ്‍ക്രിമിലയർ വിഭാഗങ്ങള്‍ക്ക് 3 വർഷവും പ്രായപരിധിയില്‍ ഇളവുണ്ട്.

വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈൻ അപേക്ഷ സമർപ്പണത്തിനും വെബ്സൈറ്റ് സന്ദർശിക്കാം. ഒരാള്‍ക്ക് ഏതെങ്കിലുമൊരു തസ്തികക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയുള്ളു. അപേക്ഷ/പരീക്ഷ ഫീസ് 300 രൂപയാണ്. പട്ടികവിഭാഗത്തിന് ഫീസില്ല. കമ്ബ്യൂട്ടർ അധിഷ്ഠിത ഓണ്‍ലൈൻ ടെസ്റ്റ്, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. 21700 രൂപ അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത, സൗജന്യ റേഷൻ, താമസസൗകര്യം അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.

TAGS : JOB VACCANCY
SUMMARY : Indian Coast Guard Job Opening; Applications can be submitted till February 25

Savre Digital

Recent Posts

മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛനും കൂട്ട് നിന്ന മാതാവിനും 180 വര്‍ഷം കഠിന തടവ്

മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…

22 minutes ago

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…

38 minutes ago

കുട്ടികള്‍ക്ക് നേരെ നിങ്ങള്‍ കണ്ണടച്ചാല്‍ ഇവിടെ മുഴുവൻ ഇരുട്ടാകില്ല; പ്രകാശ് രാജിനെതിരെ ദേവനന്ദ

തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…

57 minutes ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്‌ എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത…

58 minutes ago

മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു

ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…

2 hours ago

നെടുമ്പാശ്ശേരിയില്‍ വൻ ലഹരിവേട്ട; ആറരക്കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…

3 hours ago