LATEST NEWS

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 3 ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവില്‍പന നിരോധിച്ച്‌ ഉത്തരവിറക്കി. പോളിംഗ് ദിനം ഉള്‍പ്പെടെ തുടർച്ചയായ മൂന്ന് ദിവസമാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളില്‍ ഡിസംബർ 7 മുതല്‍ 9 വരെയാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ, ഡിസംബർ 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളില്‍ ഡിസംബർ 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരിക്കും മദ്യവില്‍പനയ്ക്ക് വിലക്ക്. ഇതിനു പുറമെ, വോട്ടെണ്ണല്‍ ദിവസം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആയിരിക്കും.

തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി, അതിർത്തി സംസ്ഥാങ്ങളായ തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട്, അതിർത്തിയില്‍ നിന്നും 3 കിലോമീറ്റർ ചുറ്റളവില്‍ സമാനമായ മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന് അഭ്യർത്ഥിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കത്ത് നല്‍കിയിട്ടുണ്ട്.

SUMMARY: Local body elections; 4 dry days in the state

NEWS BUREAU

Recent Posts

ഹോങ്കോംഗ് തീപിടുത്തം: മരണസംഖ്യ 55 ആയി

തായ് പോ: ഹോങ്കോംഗിലെ തായ് പോ ജില്ലയിലുള്ള വാങ് ഫുക് കോർട്ട് ഭവനസമുച്ചയത്തിലുണ്ടായ വൻ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 55…

15 minutes ago

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ജീവനക്കാര്‍

തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്‌ആർടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും. കുളത്തൂപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ബസില്‍…

59 minutes ago

ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച്‌ വരുന്ന ഭക്തരെ കടത്തിവിടേണ്ട; നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച്‌ വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം…

2 hours ago

അര്‍ച്ചനയുടെ മരണം; ഭര്‍ത്താവ് ഷാരോണിനെതിരെ സ്ത്രീധന വകുപ്പുകള്‍ ചുമത്തി കേസെടുത്തു

തൃശൂർ: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണ്‍,…

2 hours ago

ഇംറാൻ ഖാൻ പൂർണ ആരോഗ്യവാൻ, മരണവാർത്ത നിഷേധിച്ച് അദിയാല ജയിൽ അധികൃതർ

ഇസ്‍ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തള്ളി അദിയാല…

3 hours ago

കാട്ടാന ആക്രമണം: ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂര്‍ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം, മൂലേപ്പാടത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായ…

4 hours ago