തിരുവനന്തപുരം: അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ജയതിലകിനെ വിമർശിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ കളക്ടർ ബ്രോ എൻ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്പെൻഷനില്‍ ഉള്ള കാരണങ്ങളാണ് മെമ്മോയില്‍ വ്യക്തമാക്കുന്നത്. 30 ദിവസത്തിനകം മെമ്മോയ്ക്ക് മറുപടി നല്‍കണമെന്നാണ് നിർദ്ദേശം.
സർവ്വീസ് ചട്ട ലംഘനം തുടർന്നുവെന്നും മെമ്മോയിലുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയായിരുന്നു മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുമായിരുന്ന എൻ പ്രശാന്ത്.
കഴിഞ്ഞ ദിവസം മത അടിസ്ഥാനത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതിന് സസ്പെൻഷനിലുള്ള ഐ എ എസ് ഓഫീസർ കെ ഗോപാലകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങള്‍ അടങ്ങിയ കുറ്റാരോപണ മെമോ ലഭിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കുറ്റാരോപണമെമ്മോ നല്‍കിയത്.
സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും, അനൈക്യത്തിന്റെ വിത്തുകള്‍ പാകി ഓള്‍ ഇന്ത്യ സർവീസ് കേഡറുകള്‍ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചുവെന്നാണ് സർക്കാരിൻെറ കണ്ടെത്തല്‍.
ഈ പ്രവർത്തികള്‍ ഓള്‍ ഇന്ത്യ സർവീസ് റൂള്‍സിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമെന്ന് മെമ്മോയില്‍ പറയുന്നു. പോലിസ് റിപ്പോർട്ടിലെ ഭാഗങ്ങളും മെമ്മോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ ഹാക്ക് ചെയ്തു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ലാതാക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് മുമ്പ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയില്‍ പറയുന്നു.
TAGS : PRASANTH IAS
SUMMARY : media interviews after suspension; Charge memo to Prashant
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…