ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ കാണാതായ യുവതിയെ സുഹൃത്ത് കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം. ഇക്കഴിഞ്ഞ ആറാം തീയതി കാണാതായ വിജയലക്ഷ്മിയെ ആണ് സുഹൃത്ത് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നത്. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന ആലപ്പുഴയിലെ സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്.
യുവതിയെ കൊന്നുകുഴിച്ചുമൂടിയെന്ന് ജയചന്ദ്രൻ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്പലപ്പുഴ സ്വദേശിയായ ജയചന്ദ്രൻ രണ്ട് കുട്ടികളുടെ പിതാവാണ്. കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മി വിവാഹമോചിതയാണ്. ഇവർക്ക് കുട്ടികളുമുണ്ട്. ഇരുവരും തോട്ടമ്പള്ളി ഹാർബറില്‍ വച്ചാണ് പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാണ് വിവരം.
മറ്റൊരാളുമായി വിജയലക്ഷ്മിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താൻ കാരണമെന്ന് ജയചന്ദ്രൻ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയാണ്. കൊലയ്ക്ക് ശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ കെഎസ്‌ആർടിസി ബസില്‍ ഉപേക്ഷിച്ചതാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിച്ചത്.
എറണാകുളത്ത് നിന്ന് കണ്ടെത്തിയ ഫോണ്‍ കെഎസ്‌ആർടിസി കണ്ടക്ടർ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ ഫോണില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയചന്ദ്രനെയാണ് വിളിച്ചത്. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ, കാള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചപ്പോള്‍ അന്വേഷണം ജയചന്ദ്രനിലേക്ക് എത്തുകയായിരുന്നു.
വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാൻ എത്തുകയും അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടില്‍ പോകുകയും ചെയ്തിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്ന് ഇവരെ കൊന്ന് വീടിനോട് ചേർന്ന് നിർമ്മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കോണ്‍ക്രീറ്റ് ചെയ്‌തെന്നും വിവരമുണ്ട്. ഫോറൻസിക് വിദഗ്ദരുമായി സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിവരികയാണ്.
TAGS : CRIME
SUMMARY : The missing woman was killed and buried; Friend in custody
ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…