ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ഭീകരാക്രമണം രജൗരി ജില്ലയിലെ സുന്ദര്‍ബാനി പ്രദേശത്തു വെച്ചാണ് ഭീകരര്‍ സൈനിക വാഹനത്തിന് നേര്‍ക്ക് നിറയൊഴിച്ചത്. വനത്തോട് ചേര്‍ന്നുള്ള ഫാല്‍ ഗ്രാമത്തില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം നടന്നത്.
പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന വാഹനത്തിന് നേര്‍ക്കായിരുന്നു ഭീകരാക്രമണം. ഭീകരര്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. പ്രദേശം ഭീകരര്‍ സ്ഥിരമായി നുഴഞ്ഞുകയറാന്‍ ഉപയോഗപ്പെടുത്തുന്ന പ്രദേശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തെത്തുടര്‍ന്ന് പ്രദേശം മുഴുവന്‍ സെന്യം വളഞ്ഞു. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് വ്യാപക തിരിച്ചില്‍ ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
TAGS : TERROR ATTACK
SUMMARY : Terrorist attack on military vehicle in Kashmir
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…