തൃശൂർ: കാട്ടാനയുടെ ആക്രമണത്തില്‍ തൃശൂര്‍ താമരവെള്ളച്ചാലില്‍ ഒരാള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രഭാകരന്‍ (60) എന്നയാളാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. പീച്ചി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്.
മകനും മരുമകനുമൊപ്പമാണ് പ്രഭാകരൻ വനത്തില്‍ പോയത്. മക്കള്‍ നാട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പീച്ചി പോലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിന് അകത്തേക്ക് പോയിട്ടുണ്ട്. കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
TAGS : THRISSUR | ELEPHANT
SUMMARY : Wild elephant takes life again; Elderly man killed in wild elephant attack in Thrissur
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…