9 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍

ബെംഗളുരു: മയക്കുമരുന്നുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍ സഞ്ജയ് നഗറില്‍ താമസക്കാരും കാസര്‍കോട് സ്വദേശികളുമായ ുഹമ്മദ് അസറുദ്ദീന്‍(27), ആസിഫ് (24), മുഹമ്മദ് മുഹ്സിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെയും ഗോവയിലെയും കോളേജുകളില്‍ ഇവര്‍ മയക്കുമരുന്നു വിതരണംചെയ്തിരുന്നതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.
ഇവരുടെ കാറില്‍ നിന്ന് ഒരു കിലോ ചരസും 500 ഗ്രാം മെറ്റാംഫെത്തമിനും പിടിച്ചെടുത്തു. 9 ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നുകളാണിവ. ഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സ്വദേശികളാണ് ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയിരുന്നത്. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹാഷിഷ് ഓയില്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളും ഇവര്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.