കർണാടക ഹൈക്കോടതി ഏപ്രിൽ 16 മുതൽ 30 വരെ അടച്ചിടും;  അടിയന്തിര കേസുകൾ വീഡിയോ കോൺഫെറൻസ് വഴി

ബെംഗളൂരു: കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് 2020 ഏപ്രിൽ 15 ബുധനാഴ്ച മുതൽ ഏപ്രിൽ 30 വ്യാഴാഴ്ച വരെയുള്ള കാലയളവിൽ കർണാടക ഹൈക്കോടതി അടച്ചിടുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇക്കാലയളവിൽ അടിയന്തിരമായി പരിഗണിക്കേണ്ടി വരുന്ന കേസുകൾ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ ഏപ്രിൽ 16, 21, 24, 28 ന് രാവിലെ 11 ന്  കേൾക്കുവാനും വിജ്ഞാപനത്തിൽ പറയുന്നു.
ഏപ്രിൽ 15 മുതൽ ഏപ്രിൽ 30 വരെ മറ്റു യാതൊരുവിധ ഫയലിംഗുകളും അനുവദിക്കില്ല.  മാത്രമല്ല ഇതിനകം ഫയൽ ചെയ്ത കേസുകളിൽ തിരുത്തലുകൾ വരുത്താൻ ബാറിലെ അംഗങ്ങളെയോ അവരുടെ രജിസ്റ്റർ ചെയ്ത ക്ലർക്കുകളെയോ അനുവദിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.
കൂടാതെ മേൽപ്പറഞ്ഞ തീയതികളിൽ രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 12.30 വരെ പ്രോസസ്സ് ഫീസ് അടയ്ക്കുന്നതിന് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇത് ബാറിലെ അംഗങ്ങൾക്കും മെമ്മോകൾ നീക്കിയ രജിസ്റ്റർ ചെയ്ത ക്ലർക്കുകൾക്കും മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യും.
ഈ നിർദ്ദേശം ബെംഗളൂരുവിലെ പ്രിൻസിപ്പൽ സീറ്റിനും ധാർവാഡിലെയും കൽബുർഗിയിലെയും ബെഞ്ചുകൾക്കും ബാധകമാണെന്നും വിജ്ഞാനപനത്തിൽ പറയുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.