കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഭുവനേശ്വറിലേക്ക് പുറപ്പെട്ടു

ആലുവ : കേരളത്തിൽ നിന്ന് അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്നും ഒഡീഷയിലെ ഭുവനേശ്വറിലേക്ക് പുറപ്പെട്ടു. രാത്രി പത്തു മണിയോടെയാണ് ആലുവ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെട്ടത്.
ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടിക പ്രകാരം 1148 പേരാണ് ഇന്ന് ആലുവയിൽ നിന്ന് ഒഡീഷയിലേക്ക് പുറപ്പെട്ടത്. 34 മണിക്കൂറാണ് ഭുവനേശ്വറിലേക്കുള്ള യാത്രാ സമയം. ഭുവനേശ്വറിൽ എത്തിയാൽ 14 ദിവസത്തെ ക്വാറൻ്റയിനിൽ ഇവരെ പ്രവേശിപ്പിക്കും.
കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനായതിനാൽ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല. 25 ബോഗികളാണ് ട്രെയിനിൽ ഉള്ളത്. വിവിധ  ജില്ലകളിലെ അതിഥി തൊഴിലാളികൾക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, സ്റ്റേഷനിൽ നിന്ന് നാളെ അഞ്ച് ട്രെയിനുകൾ കൂടി സർവ്വീസ് നടത്തുമെന്ന് അഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത അറിയിച്ചിരുന്നു.
ജില്ലാ ഭരണകൂടം മുൻഗണനാടിസ്ഥാനത്തിലാണ് തൊഴിലാളികളെ യാത്രക്കായി തിരഞ്ഞടുത്തത്. തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും ബസിൽ ഇവരെ സ്റ്റേഷനിലെത്തിക്കുകയും സാമൂഹിക അകലം പാലിച്ച് വരി നിർത്തിയുമാണ് ട്രെയിനുകളിൽ പ്രവേശിപ്പിച്ചത്. സീറ്റുകളിലും അകലം പാലിച്ചു.
റെയിൽവേ സ്റ്റേഷനിൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നതിനാൽ അതീവ സുരക്ഷയേടെയാണ് ഇവരെ സ്റ്റേഷനിൽ എത്തിച്ചത്. യാത്രക്കിടയിൽ ആവശ്യമായ ഭക്ഷണം അടക്കം ലഭ്യമാക്കിയിരുന്നു.
സംസ്ഥാന സർക്കാറിൻ്റെ ആവശ്യപ്രകാരമാണ് റെയിൽവേ വകുപ്പ് ട്രെയിൻ തയ്യാറാക്കിയത്.ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് മാർച്ച് 22 ന് രാജ്യ വ്യാപകമായി ട്രെയിൻ സർവ്വീസ് റദ്ദു ചെയ്തതിന് ശേഷം ആരംഭിച്ച രണ്ടാമത്തെ തീവണ്ടി സർവ്വീസ് ആണിത്. ആദ്യ സർവ്വീസ് ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ തെലങ്കാനയിലെ ലിംഗമ്പള്ളി സ്റ്റേഷനിൽ നിന്നും ജാർഖണ്ഡിലേക്കു പുറപ്പെട്ടിരുന്നു. 1200 കുടിയേറ്റ തൊഴിലാളികളായിരുന്നു ഈ യാത്രയിൽ പുറപ്പെട്ടത്.
തെലങ്കാന, കേരള എന്നിവിടങ്ങളിലെ ട്രെയിൻ സർവ്വീസുകളടക്കം ആറ് സർവ്വീസുകളാണ് ഇന്ന് റെയിൽവേ പ്രഖ്യാപിച്ചത്.രാജസ്ഥാനിലെ കോട്ടയിൽ നിന്നും ജാർഖണ്ഡിലെ ഹതിയയിലേക്കും മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും മധ്യപ്രദേശിലെ ഭോപാലിലേക്കും,  യു.പിയിലെ ലക്നൊവിലേക്കും, രാജസ്ഥാനിലെ ജയ്പൂപൂരിൽ നിന്നും ബീഹാറിലെ പാറ്റ്നയിലേക്കുമാണ് മറ്റു ട്രെയിനുകൾ.
അന്തർസംസ്ഥാന യാത്ര സംബന്ധിച്ച് കേന്ദ്രം കഴിഞ്ഞ ആഴ്ച പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. അണുബാധയുടെ ലക്ഷണങ്ങളില്ലാത്ത വിദ്യാർത്ഥികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും നാട്ടിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകിയിരുന്നു.
അതിഥി തൊഴിലാളികളെ ബസ് മാർഗം നാട്ടിലെത്തിക്കാനായിരുന്നു കേന്ദ്ര സർക്കാർ ആദ്യം തീരുമാനിച്ചത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും പ്രത്യേക ട്രെയിൻ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.