Follow the News Bengaluru channel on WhatsApp

കര്‍ണാടകയില്‍ 37 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, രണ്ടു മരണം

ബെംഗളൂരു : കര്‍ണാടകയില്‍ ഇന്നു സ്ഥിരീകരിച്ചത് 37 കോവിഡ് കേസുകൾ. ഇതിൽ 22 എണ്ണം ദാവൺഗരെയിലാണ്. ബിദർ 7, മാണ്ഡ്യ, കൽബുർഗി എന്നിവിടങ്ങളിൽ 2 പേര്‍ക്കു വീതം, ബെംഗളൂരു അർബൻ, വിജയപുര, ഹവേരി, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ ഓരോ പേര്‍ വീതം എന്നിങ്ങനെയാണ് പുതിയ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്.

ദാവൺഗരെയിൽ സ്ഥിരീകരിക്കപ്പെട്ട 22 കേസുകളിൽ 21ഉം സമ്പർക്കത്തിലൂടെ പകർന്നതാണ്. ഇവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.

ഇന്നു രണ്ടു പേർ മരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 27 ആയി. ഇന്നു മരണപ്പെട്ട രണ്ടു രോഗികളിൽ ഒരാൾ ദാവൺഗരെയിലാണ്. 48 വയസ്സുള്ള സ്ത്രീയാണ് ഇന്നു മരണപെട്ടത്‌. ഈ മാസം ഒന്നിനാണ് അസുഖത്തെ തുടർന്ന്  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ നേരത്തെ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവക്ക് ചികിത്സയിലായിരുന്നു. കൽബുർഗിയിൽ ചികിത്സയിലായിരുന്ന 56 കാരനാണ് ഇന്നു മരണപ്പെട്ട രണ്ടാമത്തെ രോഗി. കഴിഞ്ഞ മാസം 29 ആം തീയതിയാണ് ഇയാളെ രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടത് 28 പേരാണ്. ഇതിൽ കൂടുതൽ പേർ ബെൽഗാവിയിൽ ആണ്. 11 പേരാണ് ബെൽഗാവിയിൽ രോഗമുക്തി നേടി ആശുപത്രി വിട്ടത്. വിജയപുര 4 പേര്‍, ബെംഗളൂരു അർബൻ, മാണ്ഡ്യ, കൽബുർഗി എന്നിവിടങ്ങളില്‍ 3 പേര്‍ വീതം, ധാർവാഡ്, മൈസൂർ 2 പേർ വീതം രോഗമുക്തി നേടി. ഇതു വരെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 321 ആയി.

ബെംഗളൂരു അർബനിൽ ഇന്ന് ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 150 ആയി. ഇതിൽ 75 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ആറു പേർ മരണപ്പെട്ടു. ഒരാൾ ചികിത്സക്കിടെ ആത്മഹത്യ ചെയ്തു. ഇപ്പോൾ ചികിത്സയിലുള്ളത് 68 പേരാണ്.

ഇന്നു 37 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 651 ആയി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.