Follow the News Bengaluru channel on WhatsApp

കർണാടകയിൽ എസ്എസ്എൽസി പരീക്ഷകള്‍ ജൂൺ 25 ന് ആരംഭിക്കും

ബെംഗളുരു : കർണാടകയിൽ എസ്എസ്എൽസി പരീക്ഷകൾ ജൂൺ 25 മുതൽ ജൂലൈ നാലു വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ. രണ്ടാം വർഷ പി.യു. പരീക്ഷകളുടെ അവശേഷിക്കുന്ന ഇംഗ്ലീഷ് പരീക്ഷകൾ ജൂൺ 18ന് നടത്തുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 43720 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള 2879 പരീക്ഷാ കേന്ദ്രങ്ങളാണ്  പരീക്ഷക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും മാസ്ക് ധരിക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.  എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സാനിറ്റൈസർ നൽകും. വിദ്യാർത്ഥികളുടെ ശരീര താപനില പരിശോധിക്കാൻ തെർമൽ സ്കാനറുകൾ ഉണ്ടാകും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പരിശോധന നടത്തും.  പനിയോ മറ്റു രോഗലക്ഷണങ്ങൾ ഉള്ളവരോ പരീക്ഷയെഴുതാൻ എത്തിയാൽ അവർക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇംഗ്ലീഷ്, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ പരീക്ഷകൾക്ക് ഒരു ദിവസത്തെ ഇടവേളയുണ്ടാകും.
നേരത്തെ മാർച്ച് 17 മുതൽ ഏപ്രിൽ 18 വരെ പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ലോക് ഡൗണിനെ തുടർന്നാണ് പരീക്ഷ നീട്ടിവെക്കേണ്ടി വന്നത്. പരീക്ഷ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.