Follow the News Bengaluru channel on WhatsApp

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സിറോ വെക്കേഷന്‍ ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു : സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സീറോ വെക്കേഷന്‍ നയം ഏര്‍പ്പെടുത്താന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം കൈകൊണ്ടത്.

ലോക് ഡൗണിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ദിവസങ്ങള്‍ നഷ്ടമായത് മറികടക്കാനാണ് സീറോ വെക്കേഷന്‍ നയം നടപ്പിലാക്കുന്നത്. പുതിയ നയപ്രകാരം അടുത്ത അധ്യയന വര്‍ഷം ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവധി ഒഴിവാക്കപ്പെടും. ഇതിന്റെ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പായി വൈസ് ചാന്‍സ് ലര്‍, അക്കാദമിക് വിദഗ്ദര്‍ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്തിരുന്നു. ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ വഴിയുള്ള പഠനത്തിന്റെ സാധ്യതകളും യോഗം ചര്‍ച്ച ചെയ്തു.

ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. സി എന്‍ അശ്വത് നാരായണന്‍, ചീഫ് സെക്രട്ടറി ടി എം വിജയഭാസ്‌കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇ.വി.രാമന്റെഡി, ഐ.എസ്.എന്‍ പ്രസാദ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് കമ്മീഷണര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.