കര്‍ണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം ആറായിരത്തിലേക്ക് അടുക്കുന്നു

ബെംഗളൂരു : കര്‍ണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം 6000 ത്തിലേക്ക് അടുക്കുന്നു. ഇന്നലെ വരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 5921 പേര്‍ക്കാണ്. കഴിഞ്ഞ ദിവസങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത് ആശ്വാസം നൽകുന്നുണ്ട്. അയൽ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയുമായും തമിഴ് നാടുമായും താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ രോഗ വ്യാപന നിരക്കും മരണ നിരക്കും വളരെ കുറവാണ്.

ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആള്‍ക്കാര്‍ തിരിച്ചെത്തിയോടെയാണ് സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായത്.

ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത് ഫെബ്രുവരി 24 നാണ്. ദുബായില്‍ നിന്നും മടങ്ങിയെത്തിയ ബെംഗളൂരിലെ ടെക്കിയായ യുവാവിനായിരിന്നു ആദ്യം  കോവിഡ് സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് 9 ന് രണ്ടാമത്തെ ആള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. ഡെല്ലില്‍ ജീവനക്കാരനായ, ടെക്‌സാസില്‍ നിന്നും ന്യൂയോര്‍ക്ക് വഴി ബെംഗളൂരുവിലെത്തിയ ജീവനക്കാരനാണ് കോവിഡ് ബാധിച്ചത്. ആദ്യ രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തത് ബെംഗളൂരുവിലാണ്.

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് മൂന്നരമാസത്തിന് ശേഷമുള്ള സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനത്തിന്റെ ജില്ല തിരിച്ചുള്ള കണക്ക് നോക്കാം.

 • സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത് ഉഡുപി ജില്ലയിലാണ്. ഇവിടെ 234 പേര്‍ക്ക് രോഗം ഭേദമായി. 712 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ മരണപ്പെട്ടു.
 • രണ്ടാമതായി കല്‍ബുര്‍ഗി ജില്ലയാണ്. 769 പേര്‍ക്ക് രോഗം ബാധിച്ചു. 213 പേര്‍ക്ക് രോഗം ഭേദമായി. 548 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. എട്ട് പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു.
 • മൂന്നാമതായി യാദഗിരി ജില്ലയാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചത് 642 പേര്‍ക്കാണ്. 91 പേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍ മരണപ്പെട്ടു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നാലാമത്
 • ബെംഗളൂരു അര്‍ബന്‍ ആണ്. ജില്ലയില്‍ 522 പേര്‍ക്കാണ് രോഗം ബാധിച്ചത്. 298 പേര്‍ക്ക് രോഗം ഭേദമായി. 204 പേരാണ് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത്. 19 പേര്‍ ചികിത്സക്കിടെ മരണപ്പെട്ടു.
 • അഞ്ചാമതായി റായിച്ചൂര്‍ ജില്ലയാണ്. ഇവിടെ 359 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതത്. 82 പേര്‍ക്ക് അസുഖം ഭേദമായി. 276 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ മരിച്ചു.
 • 334 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മാണ്ഡ്യ ആറാം സ്ഥാനത്താണ്. 236 പേര്‍ക്ക് രോഗം ഭേദമായി. 98 പേര്‍ ചികിത്സയിലാണ്.
 • ഏഴാമതായി ബെല്‍ഗാവിയിയാണ്. ഇവിടെ 301 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 151 പേര്‍ക്ക് രോഗം ഭേദമായി. 149 പേര്‍ ചികിത്സയിലാണ്. ഒരാള്‍ മരണപ്പെട്ടു.
 • ബീദര്‍ എട്ടാം സ്ഥാനത്താണ്. 279 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 132 പേര്‍ക്ക് രോഗം ഭേദമായി. 141 പേര്‍ ചികിത്സയിലാണ്. 6 പേര്‍ മരണപ്പെട്ടു.
 • ഒമ്പതാം സ്ഥാനത്ത് ഹാസനും, ദാവന്‍ഗരെയുമാണ്. ഹാസനില്‍ 211 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 150 പേര്‍ രോഗമുക്തി നേടി. ഇപ്പോള്‍ ചികിത്സയില്‍ 61 രോഗികളുണ്ട്.
 • ദാവണ്‍ഗരെയില്‍ 211 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 157 പേര്‍ക്ക് രോഗം ഭേദമായി. 48 പേര്‍ ഇവിടെ ചികിത്സയിലുണ്ട്. 6 പേര്‍ മരണപ്പെട്ടു
 • പത്താമതായി ദക്ഷിണ കന്നഡ ജില്ലയാണ്. 210 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 85 പേര്‍ക്ക് രോഗം ഭേദമായി. 118 പേര്‍ ചികിത്സയിലാണ്. ആറ് പേര്‍ മരണപ്പെട്ടു
 • വിജയപുരയാണ് രോഗികളുടെ എണ്ണത്തില്‍ പതിനൊന്നമതായി. ഇവിടെ 204 പേര്‍ക്കാണ് രോഗം ബാധിച്ചത്. 131 പേര്‍ക്ക് രോഗം ഭേദമായി. 67 പേര്‍ ചികിത്സയിലാണ്. 6 പേര്‍ മരണപ്പെട്ടു.
 • ചിക്കബെല്ലാപുര പന്ത്രണ്ടാം സ്ഥാനത്താണ് 152 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 109 പേര്‍ക്ക് രോഗം ഭേദമായി. 40 പേര്‍ ചികിത്സയിലാണ്. മൂന്ന് പേര്‍ മരണപ്പെട്ടു.

നൂറിന് താഴെ രോഗികള്‍ക്ക് രോഗം സ്ഥിരീകരിച്ച ജില്ലകള്‍ 

രോഗികളുടെ എണ്ണം/  ഭേദമായവര്‍/ ചികിത്സയിലുള്ളവര്‍/  മരണം

മൈസൂരു  :  99          94          05          00

ഉത്തര കന്നഡ  : 96          72          24          00

ബാഗല്‍ കോട്ട  : 94           82         11          01

ശിമോഗ  : 73           31         42          00

ബെല്ലാരി  : 68           43         24          01

ധാര്‍വാഡ്  :  66           39         27          00

ഗദഗ്   :  49          33         14           02

ചിത്രദുര്‍ഗ്ഗ   :  40           23         17          00

ബെംഗളൂരു റൂറല്‍  : 36        11          24          01

തുംക്കൂരു  : 34            28         04          02

കോളാര്‍  : 30           18         12           00

ഹവേരി   :  22           11         11           00

ചിക്കമംഗളൂരു  :  18            18        00           00

കൊപ്പല്‍   : 12             04         08          00

രാമ നഗര   :  05            01         04          00

കുടഗ്  :   03            01         02          00

ചാമരാജ നഗര്‍   :  01           00          01          00

 

ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മരിച്ചത് ബെംഗളൂരു അര്‍ബന്‍ ജില്ലയിലാണ്. 19 പേരാണ് ഇവിടെ ചികിത്സയിലിരിക്കെ മരിച്ചത്. സംസ്ഥാനത്ത് ആകെ മരിച്ച കോവിഡ് രോഗികളുടെ എണ്ണം 66 ആണ്. ചികിത്സയിലുള്ള രോഗികള്‍ 3248. രോഗം ഭേദമായവര്‍ 2605. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് 5921 പേര്‍ക്കാണ്. ഇതില്‍ 12 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
400257 പേരുടെ സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. 387027 പേരുടെ ഫലമാണ് നെഗറ്റീവായത്. 42500 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy