മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടേത് കൊലപാതകം

തിരുവനന്തപുരം : മുൻ കേരളാ രഞ്ജി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയുടേ മരണം കൊലപാതകമെന്ന് പോലീസ്. ജയമോഹന്റെ മകൻ അശ്വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അശ്വിൻ ജയമോഹനെ തള്ളിയിട്ടതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു..
ജയമോഹൻ തമ്പിയും മകനും ഒന്നിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. ശനിയാഴ്ച മദ്യപാനത്തിനിടെ അശ്വിൻ ജയമോഹൻ തമ്പിയുടെ എടിഎം കാർഡ് ചോദിക്കുകയും തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ പിടിച്ച് തള്ളുകയുമായിരുന്നു. അശ്വിനൊപ്പം ശനിയാഴ്ച മദ്യപിക്കാനെത്തിയ അയൽവാസിയാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് സൂചന.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ജയമോഹൻ തമ്പിയെ തിരുവനന്തപുരം മണക്കാട് മുക്കോലക്കൽ ദേവി ക്ഷേത്രത്തിനടുത്തുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് സമീപവാസികൾ പരിശോധന നടുത്തുമ്പോഴാണ് മൃതദേഹം കണ്ടത്.
1982-84 ൽ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായിരുന്നു ജയോമഹന്‍ തമ്പി. എസ്‌ബിടി ടീമിന്റെ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു. എസ്‌ബിഐ ഡെപ്യൂട്ടി ജനറൽ മാനേജറായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ഭാര്യ അനതി രണ്ട് വര്‍ഷം മുമ്പ് മരിച്ചതിനെതുടര്‍ന്ന് മകന്‍ അശ്വിനൊപ്പമായിരുന്നു ജയമോഹന്‍ തമ്പി താമസിച്ചിരുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
