Follow the News Bengaluru channel on WhatsApp

ക്വാറന്റീന്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ബെംഗളൂരുവില്‍ സിറ്റിസണ്‍ സ്‌ക്വാഡ്

ബെംഗളൂരു : ബെംഗളൂരുവില്‍ കോവിഡ് കേസുകള്‍ ആശങ്കയുയര്‍ത്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ഓരോ വാര്‍ഡുകളിലും സിറ്റിസണ്‍ ക്വാറന്റിന്‍ സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ കീഴിലായിരിക്കും സിറ്റിസണ്‍ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിച്ച് ബിബിഎംപി സമൂഹമാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കി.

ഹോം ക്വാറന്റെയിന്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ സമീപത്തു താമസിക്കുന്നവരെ ചുമതലപ്പെടുത്തുക എന്നതാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തന രീതി. സേവാ സിന്ധുവില്‍ രജിസ്റ്റര്‍ ചെയ്യാതെ ബെംഗളൂരുവില്‍ എത്തി ഹോം ക്വാറന്റയിന്‍ അടക്കമുള്ളവ പാലിക്കാത്തവരെ കണ്ടു പിടിച്ച് നിരീക്ഷണത്തിലാക്കുന്നതടക്കമുള്ള ചുമതലകളും സിറ്റിസണ്‍ സ്‌ക്വാഡിന് ഉണ്ട്. ഓരോ പ്രദേശത്തും 50 മുതല്‍ 100 വീടുകള്‍ നിരീക്ഷിക്കാന്‍ ഓരോ ആളെ ഉള്‍പ്പെടുത്തി ആയിരിക്കും സ്‌ക്വാഡ് രൂപപ്പെടുത്തുക. അതാത് സ്ഥലങ്ങളില്‍ എത്തുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍, വിദേശത്തു നിന്നും വന്നവര്‍ ക്വാറന്റെയിന്‍ നിബന്ധന പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് കോവിഡ് ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. സിറ്റിസൺ സ്ക്വാഡിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർമ്മിച്ച ദി ക്വാറൻ്റെയിൻ എന്ന പേരിലുള്ള ആപ്പില്‍ ക്വാറൻ്റെയിൻ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുക വഴി വേണ്ട നിയമ നടപടികൾ കൈകൊള്ളുക കൂടി ചെയ്യും. ഇതിനോടകം നിരവധി പേരാണ് സ്ക്വാഡ് പ്രവർത്തനത്തിന് താത്പര്യം അറിയിച്ച് മുന്നോട്ട് വന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.