Follow the News Bengaluru channel on WhatsApp

ബെംഗളൂരു അർബനിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 173 പേർക്ക്

ബെംഗളൂരു : ഇന്നലെ സംസ്ഥാനത്ത് സ്ഥിരീകരിച്ച 397 കേസുകളിൽ 173 പേർ ബെംഗളൂരു അർബൻ ജില്ലയിലാണ്. ഇതോടെ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം 1678 ആയി ഉയർന്നു. ജില്ലയില്‍ 41 പേര്‍ക്ക് ഇന്നലെ അസുഖം ഭേദമായതോടെ രോഗം ഭേദമായവരുടെ എണ്ണം 475 ആയി. ഇപ്പോള്‍ ചികിത്സയിലുള്ളത് 1124 പേരാണ്. ഇതില്‍ 63 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്. ഒരു കോവിഡ് ഇതര മരണമടക്കം 79 പേരാണ് ജില്ലയിൽ കോവിഡ് ചികിത്സക്കിടെ മരണപ്പെട്ടത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഉയർന്ന തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ രോഗ വ്യാപനം തടയാനുള്ള കർശന നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്ലസ്റ്ററുകൾ അടക്കം സീൽ ഡൗൺ ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ കെ.ആർ മാർക്കറ്റ് – കലാസിപ്പാളയം ഭാഗങ്ങളിലായി അഞ്ചു വാർഡുകൾ സീൽ ഡൗൺ ചെയ്തിരുന്നു. ഇന്നലെ ഇതിൻ്റെ സമീപ പ്രദേശങ്ങളായ മേഖലകൾ കൂടി അടച്ചു പൂട്ടാൻ ബിബി എം പി തീരുമാനിച്ചിരുന്നു. ടൗൺ ഹാൾ സർക്കിൾ-ജെ സി റോഡ്-എ എം റോഡ്-കലാസിപാളയം മെയിൻ റോഡ്,-കെ ആർ മാർക്കറ്റ് ജംഗ്ഷൻ, സർവീസ് റോഡ് തഗരുപേട്ട് റോഡ് (സെക്കൻ്റ് മെയിൻ റോഡ്)-ടിപ്പു സുൽത്താൻ പാലസ് റോഡ് -തഗരുപേട്ട് റോഡ് (നാലാം മെയിൻ റോഡ്) ബാഷ്യം റോഡ്-ശ്രീനിവാസ മന്ദിരം റോഡ് – കിലരി റോഡ്- ആഞ്ജനേയ ടെംപിൾ സ്ട്രീറ്റ് – സങ്കൽ പേട്ട് റോഡ്- എസ് ജെ.പി റോഡ് എന്നിവയായിരുന്നു പുതുതായി  അടച്ചു പൂട്ടിയ പ്രദേശങ്ങൾ. ഈ പ്രദേശങ്ങളിലെ എല്ലാ വാണിജ്യ കച്ചവട സ്ഥാപനങ്ങളും ഹോട്ടൽ, റെസ്റോറൻ്റുകൾ, ആരാധനാലയങ്ങൾ, മദ്യശാലകൾ, പൂക്കടകൾ തുടങ്ങിയവ എല്ലാ വാണിജ്യ വ്യവസായ കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടക്കും.
പാൽ, പത്രം, പച്ചക്കറി കടകൾ, ഗ്രോസറി കടകൾ, റേഷൻ കടകൾ എന്നിവ അവശ്യ സേവന മേഖലക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൂടാതെ ഈ മേഖലകളിലെ എസ്എസ്എൽസി പരീക്ഷാകേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവക്ക് ഇതു ബാധകമല്ല.

കോവിഡ് രോഗികളുടെ ചികിത്സക്കും രോഗനിർണ്ണയത്തിനു മായി സ്വകാര്യ മെഡിക്കൽ കോളേജ് / ആശുപത്രികളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 66 സ്വകാര്യ ആശുപത്രികള പനി ക്ലിനിക്ക് – സ്രവ പരിശോധ കേന്ദ്രം എന്നിവക്കായി ചുമതല പെടുത്തിയിട്ടുണ്ട്. സർക്കാൽ ചെലവിൽ ആയിരിക്കും ഈ കേന്ദ്രങ്ങളിൽ പരിശോധന നടത്തുക.

സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

Main Topics :Bengaluru Urban tops with 94 Covid-19 positives. Covid latest news Karnataka


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.