Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാപനം; ലാല്‍ബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള റദ്ദാക്കി

ബെംഗളൂരു : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും ലാല്‍ ബാഗില്‍ നടത്തുന്ന പുഷ്പമേള റദ്ദാക്കിയതായി ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡോ. എം ജഗദീഷ അറിയിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് പുഷ്പമേള ഒഴിവാക്കുന്നത്.

ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പും മൈസൂർ ഹോർട്ടികൾച്ചറൽ സൊസൈറ്റിയും ചേർന്നാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. 212 മാത് പുഷ്പമേളയാണ് ഓഗസ്ത് ഒമ്പതു മുതൽ ലാൽബാഗിൽ നടക്കേണ്ടിയിരുന്നത്. സാധാരണയായി വര്‍ഷത്തില്‍ രണ്ടു തവണയാണ് ലാല്‍ബാഗില്‍ പുഷ്പമേള നടത്തുന്നത്. റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ചും, സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുമാണ് ഇത് നടത്തുന്നത്. പ്രതിദിനം അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിലാണ് പുഷ്പമേളയുടെ സന്ദർശകർ. 1912 മുതലാണ് ലാൽബാഗിൽ പുഷ്പമേള ആരംഭിച്ചത്. അതിന് ശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത് (1942) പുഷ്പമേള മുടങ്ങിയിരുന്നു.  സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷം ഇതുവരെ പുഷ്പമേളക്ക് മുടക്കമുണ്ടായിട്ടില്ലെന്ന് ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.

 

Main Topic : Independence Day flower show at Lalbagh cancelled


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.