Follow the News Bengaluru channel on WhatsApp

കോവിഡ് പരിശോധന റിപ്പോര്‍ട്ടില്ലാത്ത അന്തര്‍ സംസ്ഥാന യാത്രാക്കാര്‍ക്ക് ഉഡുപ്പിയിലേക്ക് വിലക്ക്

ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉഡുപ്പിയിലേക്ക് വരുന്നവര്‍ കോവിഡ് പരിശോധനാ ഫലം കൈവശം കരുതണമെന്ന് ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡി സി ജഗദീഷ്. കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചവര്‍ക്കു മാത്രമേ ജില്ലയില്‍ പ്രവേശനമുള്ളു എന്നും കമ്മിഷണര്‍ പറഞ്ഞു. വ്യാജ പരിശോധനാ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. കോവിഡ് വ്യാപനം തുടരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. എല്ലാ സ്വകാര്യ ലാബുകളും അവിടെ നടത്തിയ പരിശോധനാ ഫലങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറാനും കമ്മീഷണർ അറിയിച്ചു.

അതേ സമയം ഇന്നലെ 28 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഉഡുപ്പി ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1389 ആയി. ഇതില്‍ 1171 പേര്‍ക്ക് രോഗം ഭേദമായി. മൂന്ന് പേര്‍ മരിച്ചു. 215 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.