രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല ; 110 ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദു ചെയ്തു

ബെംഗളൂരു : കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 110 ഫാര്‍മസികള്‍ കര്‍ണാടക കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് അടപ്പിച്ചു. കോവിഡ് രോഗലക്ഷണങ്ങളുമായി വരുന്ന രോഗികളുടെ വിവരങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. കര്‍ണാടക പകര്‍ച്ചവ്യാധി റെഗുലേഷന്‍ 2020 നിയമപ്രകാരമാണ് നടപടി. റദ്ദു ചെയ്ത 110 ഫാര്‍മസികളില്‍ മൂന്നെണ്ണം ബെംഗളൂരു നഗരത്തിലും 4 എണ്ണം മൈസൂരുവിലും, 4 എണ്ണം ബീദറിലും, 70 എണ്ണം കല്‍ബുര്‍ഗി ജില്ലയിലും, 15 എണ്ണം വിജയപുരയിലും, 9 എണ്ണം റായിച്ചൂരിലും, 5 എണ്ണം ബാഗല്‍ കോട്ടിലുമാണ്.
പനി, ജലദോഷം എന്നീ അസുഖങ്ങളുമായി വരുന്ന എല്ലാവരുടേയും പേര് വിവരങ്ങള്‍ സൂക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ എല്ലാ ഫാര്‍മസികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തതിനാണ് നടപടി.
ILI/SARI ಸಂಬಂಧಿತ ಔಷಧಿ ಮಾರಾಟದ ವರದಿ ಸರ್ಕಾರಕ್ಕೆ ನೀಡದ 110 ಔಷಧಿ ಅಂಗಡಿಗಳ ಪರವಾನಗಿ ರದ್ದು.
110 medical shops lisence have been cancelled as they have not submitted the sales report of ILI/SARI related medicines to Government Of Karnataka. pic.twitter.com/x8C1U43qsc— K'taka Health Dept (@DHFWKA) July 6, 2020
Main Topic : Karnataka Government Suspends License of more than 100 Medical Stores because of shops did not keep any record of people taking fever and cold medicines.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.