Follow the News Bengaluru channel on WhatsApp

എട്ട് ജില്ലകളിൽ ലോക് ഡൗൺ നടപ്പിലാക്കാൻ ഒരുങ്ങി കർണാടക

ബെംഗളുരു: കോവിഡ് വ്യാപനം ആശങ്ക ഉയർത്തി വർധിക്കവെ പ്രതിരോധ നടപടികളുടെ ഭാഗമായി കർണാടക ലോക് ഡൗൺ നടപ്പിലാക്കുന്നത് എട്ടു ജില്ലകളിൽ. ഇതിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ ലോക് ഡൗൺ ഇന്ന് രാത്രി മുതല്‍ ആരംഭിച്ചു. ധാർവാഡ് ദക്ഷിണ കന്നഡ ജില്ലകളിൽ ഒരാഴ്ച നീളുന്ന ലോക് ഡൗൺ നാളെ മുതൽ ആരംഭിക്കും. യാദഗിരി, റായിച്ചൂർ, ബീദർ, കൽബുർഗി ജില്ലകളിൽ ലോക് ഡൗൺ നടപ്പിലാക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകും.

മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വിളിച്ച ഉന്നതതല യോഗത്തില്‍ അതാതു ജില്ലാ മേധാവികളുമായി വീഡിയോ കോൺഫ്രൻസിങ്ങ് നടത്തിയ ശേഷമായിരുന്നു ലോക് ഡൗൺ തീരുമാനം. സംസ്ഥാനത്തെ ഉന്നത പോലീസുദ്യോഗസ്ഥരടക്കം യോഗത്തില്‍  പങ്കെടുത്തിരുന്നു.

ദക്ഷിണ കന്നഡ, ധാർവാഡ് എന്നീ ജില്ലകളിൽ നാളെ മുതൽ ലോക് ഡൗൺ ആരംഭിക്കും. അതേ സമയം കൽബുർഗി (നഗരപ്രദേശങ്ങളിൽ മാത്രം), ബീദർ, റായിച്ചൂർ (റായിച്ചൂർ സിറ്റിയും സിന്ധന്നൂറിലും മാത്രം) യാദഗിരി ജില്ലകളിലെ ലോക് ഡൗൺ തീയതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. കൂടുതൽ ജില്ലകളിൽ വരും ദിവസങ്ങളിൽ ലോക് ഡൗൺ നടപ്പിലാക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചനകൾ.

എന്നാൽ മംഗളൂരു നഗരം ഉൾപ്പെട്ട ദക്ഷിണ കന്നഡ ജില്ലയുമായി അതിർത്തി പങ്കിട്ടുന്ന ഉഡുപ്പി ജില്ലയിൽ ലോക് ഡൗൺ ബാധകമായിരിക്കില്ല എന്നാണ് ഉഡുപ്പി ജില്ലയുടെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ് പറയുന്നത്. അതേ സമയം രോഗികളുടെ എണ്ണത്തിൽ ഉഡുപ്പി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വർധനവാണ് രേഖപ്പെടുത്തിയത്.

ദക്ഷിണ കന്നഡ ജില്ലയിലെ ലോക് ഡൗണുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ ഇന്ന് പുറത്തിറക്കി. നാളെ രാത്രി 8 മണിക്ക് ആരംഭിക്കുന്ന ലോക് ഡൗൺ ജൂലൈ 23 ന് രാവിലെ 5 മണിക്ക് അവസാനിക്കും. പലചരക്ക് കടകളും പച്ചക്കറിക്കടകളും രാവിലെ 8 മുതൽ 11 മണി വരെയായിരിക്കും ജില്ലയിൽ തുറന്ന് പ്രവർത്തിക്കുക. മാളുകളും മദ്യശാലകളും അടഞ്ഞുകിടക്കും.

ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട നാല് ജില്ലകളിലെ കോവിഡ് ബാധിതരുടെ കണക്ക് താഴെ പറയും വിധമാണ്.

ബെംഗളൂരു അർബൻ

  • ഇന്ന് രോഗം സ്ഥിരീകരിച്ചത്: 1267
  • ഇതു വരെ രോഗം സ്ഥിരീകരിച്ചത് :20969
  • രോഗം ഭേദമായവർ : 4992
  • ചികിത്സയിൽ ഉള്ളുവർ :15599
  • മരണം : 377

ബെംഗളൂരു റൂറൽ

  • ഇന്ന് രോഗം സ്ഥിരീകരിച്ചത്: 14
  • ഇതു വരെ രോഗം സ്ഥിരീകരിച്ചത് : 399
  • രോഗം ഭേദമായവർ : 46
  • ചികിത്സയിൽ ഉള്ളുവർ :346
  • മരണം : 7

ദക്ഷിണ കന്നഡ:

  • ഇന്ന് രോഗം സ്ഥിരീകരിച്ചത്: 91
  • ഇതു വരെ രോഗം സ്ഥിരീകരിച്ചത് : 2444
  • രോഗം ഭേദമായവർ : 886
  • ചികിത്സയിൽ ഉള്ളുവർ :1511
  • മരണം : 45

ധാർവാഡ്

  • ഇന്ന് രോഗം സ്ഥിരീകരിച്ചത്:  100
  • ഇതു വരെ രോഗം സ്ഥിരീകരിച്ചത് : 1259
  • രോഗം ഭേദമായവർ : 450
  • ചികിത്സയിൽ ഉള്ളുവർ : 770
  • മരണം  :39

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.