Follow the News Bengaluru channel on WhatsApp

അഞ്ചു ജില്ലകളിൽ സമ്പൂർണ്ണ ലോക് ഡൗൺ ആരംഭിച്ചു

ബെംഗളൂരു : കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനിടെ പ്രതിരോധനിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയ സമ്പൂർണ ലോക് ഡൗൺ ബെംഗളൂരു അർബൻ, റൂറൽ, കൽബുർഗി,ധാർവാഡ്,റായിച്ചൂർ എന്നീ അഞ്ചു  ജില്ലകളിൽ ആരംഭിച്ചു.
ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കൽബുർഗി ജില്ലകളിൽ ചൊവ്വാഴ്ച രാത്രി 8 മണി മുതൽ ലോക് ഡൗൺ ആരംഭിച്ചിരുന്നു. അതേ സമയം വടക്കൻ ധാർവാഡ് ജില്ലയിൽ ഇന്ന് രാവിലെ 10 മണി മുതലാണ് ലോക് ഡൗൺ ആരംഭിച്ചത് . ജൂലൈ 24 ന് രാത്രി എട്ടുമണി വരെയാണ് ധാർവാഡിൽ ലോക് ഡൗൺ നിലവിലുള്ളത്. മംഗളൂരു നഗരം ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് രാത്രി 8 മണി മുതൽ ലോക് ഡൗൺ ആരംഭിക്കും. ജൂലൈ 14 രാത്രി എട്ടുമണി മുതൽ 22 ന് പുലർച്ചെ 5 മണി വരെയാണ് ബെംഗളൂരു അർബൻ – റൂറൽ ജില്ലകളിൽ ലോക് ഡൗൺ ഉള്ളത്. കൽബുർഗിയിൽ നഗരപരിധിയിൽ മാത്രമുള്ള ലോക് ഡൗൺ ജൂലൈ 20ന്  അവസാനിക്കും. റായ്ച്ചൂർ ജില്ലയിൽ റായ്ച്ചൂർ സിന്ധന്നൂർ മേഖലകളിൽ 22 വരെ ഏർപ്പെടുത്തിയ ലോക് ഡൗൺ ഇന്ന് രാവിലെ  ആരംഭിച്ചു
ഇതിന് പുറമെ കൂടുതൽ ജില്ലകളിൽ ലോക് ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്.നിലവിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, കൽബുർഗി, ദക്ഷിണ കന്നഡ, ധാർവാഡ്, റായിച്ചൂർ, യാദ്ഗിരി, ബീദർ എന്നീ ജില്ലകളിലാണ്.
ലോക് ഡൗണിൽ അവശ്യ സർവീസ് മേഖലക്കു മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ അഞ്ചു മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെ തുറക്കാം. ഫാർമസി കടകൾക്ക് സമയപരിധി ബാധകമല്ല. ലോക് ഡൗൺ കർശനമാക്കാനുള്ള ഒരുക്കങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന് പോലീസ് അധികാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.