Follow the News Bengaluru channel on WhatsApp

ചികിത്സാ നിഷേധിച്ച സംഭവം; ആശുപത്രികള്‍ റിസപ്ഷനിൽ കിടക്കകളുടെ എണ്ണം പ്രദർശിപ്പിക്കാൻ സർക്കാർ ഉത്തരവ്

ബെംഗളൂരു : കോവിഡ് രോഗികൾക്ക് കിടക്ക ലഭ്യമല്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ച സംഭവത്തെ തുടർന്ന് സർക്കാർ ക്വാട്ടയിലേക്ക് ആശുപത്രികള്‍ മാറ്റി വെച്ച 50 ശതമാനം കിടക്കകളുടെ തൽസമയ വിവരം ആശുപത്രി റിസപ്ഷനുകളിൽ പ്രദർശിപ്പിക്കാൻ സർക്കാർ ഉത്തരവ്.

ആശുപത്രിയുടെ പേര്, കിടക്കകളുടെ ആകെ എണ്ണം, ബിബിഎംപി റഫർ ചെയ്യുന്ന രോഗികൾക്കായി മാറ്റി വെച്ച കിടക്കകളുടെ എണ്ണം എന്നിവയും ഇതിൽ ഐസൊലേഷൻ വാർഡ്,
ഐസിയു, വെൻറിലേറ്റർ ഐസിയു, എന്നിവയുടെ കിടക്കകളുടെ എണ്ണവും ഹൈ ഫ്ലോ ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ, റെഗുലർ ഫ്ലോ ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ എന്നിവയുടെ എണ്ണവും നിലവിൽ രോഗികൾ ഉള്ളത്, സംവരണം ചെയ്തിരിക്കുന്നത്, ലഭ്യതയുള്ളത് എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡിസ് പ്ലേ ബോര്‍ഡില്‍ വ്യക്തമാക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇതേ വിവരങ്ങൾ തന്നെയായിരിക്കണം ബിബിഎംപിയുടെ കേന്ദ്രീകൃത ബെഡ് അലോക്കേഷൻ സിംസ്റ്റംസിലും ഉണ്ടായിരിക്കേണ്ടത് എന്നും ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ജൂലൈ 16 നകം വിവരങ്ങൾ പ്രദർശിപ്പിക്കണം. ഇതനുസരിക്കാത്ത ആശുപത്രികൾ ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം ശിക്ഷാ നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരം ഇതനുസരിക്കാൻ എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധ്യതയുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.