Follow the News Bengaluru channel on WhatsApp

വാള്‍മാര്‍ട്ട് ഇന്ത്യ ഇനി ഫ്ലിപ്‌കാർട്ടിന്‌ സ്വന്തം

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ വില്‍പ്പന കമ്പനികളില്‍ ഒന്നായ വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിനെ ഫ്ലിപ്‌കാര്‍ട്ട് ഏറ്റെടുത്തു. ഇന്ത്യയിലെ മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഫ്ലിപ്‌കാര്‍ട്ടിന്റെ നീക്കം. വാള്‍മാര്‍ട്ടിന്റെ 100 ശതമാനം ഓഹരികളും ഇ-കൊമേഴ്‌സ് രംഗത്തെ മുന്‍നിരക്കാരില്‍ ഒന്നായ ഫ്ലിപ്‌കാര്‍ട്ട് വാങ്ങിയിട്ടുണ്ട്. ഓഗസ്റ്റോടെ വിപുലമായ മൊത്തവ്യാപാരമാണ് ഫ്ലിപ്‌കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഒപ്പം പലചരക്ക്, ഫാഷന്‍, എന്നിവക്കായി പ്രത്യേക വിഭാഗങ്ങളും തുടങ്ങും. ഫ്ലിപ്കാർട്ടിലെ പ്രധാനികളിൽ ഒരാളായ ആദർശ് മേനോനായിരിക്കും ഇതിൻ്റെ ചുമതല. എന്നാലും കാര്യങ്ങൾ സുഗമമാക്കാൻ നിലവിലുള്ള വാൾമാർട്ട് സിഇഒ സമീർ അഗർവാൾ തത്കാലം കമ്പനിയിൽ തുടരും.

വാള്‍മാര്‍ട്ടിന് രാജ്യത്ത് 28 സ്റ്റോറുകളും രണ്ട് സംഭരണ കേന്ദ്രങ്ങളുമാണുള്ളത്. ഭക്ഷ്യ- പലചരക്കു മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും, വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഫ്ലിപ്‌കാര്‍ട്ടിന് ഏറ്റെടുക്കല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ ജിയോ മാര്‍ട്ടുമായി ഒരു കുടുത്ത മത്സരത്തിനാണ് ഫ്ലിപ്‌കാര്‍ട്ട് ഒരുങ്ങുന്നത്. ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് ഇടപാടായിട്ടാണ് ഈ ഏറ്റെടുക്കലിനെ ലോകം വിലയിരുത്തുന്നത്.

Main Topic : Flipkart acquires Walmart India, launches Flipkart Wholesale


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.