Follow the News Bengaluru channel on WhatsApp

വ്യാജ മേല്‍വിലാസം നല്‍കിയ 4500 ഓളം കോവിഡ് രോഗികളെ ഇതുവരെ കണ്ടെത്താനായില്ല

ബെംഗളൂരു : വ്യാജ മേല്‍വിലാസം നല്‍കി സ്രവ പരിശോധനക്ക് സാമ്പിളുകള്‍ നല്‍കിയ 4500 ഓളം കോവിഡ് പോസിറ്റീവ് രോഗികളെ ഇതുവരെ കണ്ടെത്താനായില്ലെന്ന് ബിബിഎംപി കമ്മീഷണര്‍ മഞ്ചുനാഥ പ്രസാദ്. രോഗം സ്ഥിരീകരിച്ച ശേഷം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെയിന്‍ അടക്കമുള്ള ചികിത്സകളില്‍ നിന്നും മുങ്ങുന്ന രോഗികള്‍ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നം ഗുരുതരമാണെന്നും ബിബിഎംപി കമ്മീഷണര്‍ പറഞ്ഞു.

ഇത്തരക്കാരുടെ നിരീക്ഷണ പട്ടിക തയ്യാറാക്കുന്നതും വെല്ലുവിളിയാണ്. പോലീസിന്റെ സഹായത്തോടെ രോഗികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിബിഎംപി. രോഗികള്‍ സ്രവ പരിശോധനാ സമയത്ത് ഒടിപി ലഭിക്കുന്നതിനായി നല്‍കിയ ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് ആളുകളെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഓരോ സോണുകളിലും ഡിസിപി മാരുടെ നേതൃത്വത്തില്‍ ഇവരെ കണ്ടെത്താനാണ് ബിബിഎംപി ഒരുങ്ങുന്നത്.

ബെംഗളൂരുവില്‍ പ്രതിദിനം 2000 ല്‍ ഏറെ കോവിഡ് കേസുകളാണ് സ്ഥിരീകരിക്കുന്നത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 2267 പേര്‍ക്കാണ്. ഇതോടെ ബെംഗളൂരുവില്‍ രോഗം ബാധിച്ചവരുടെ എണ്ണം 41467 ആയി. 10072 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 833 പേര്‍ മരിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 30561 പേരാണ്.

Main Topic : BBMP Officials are finding it difficult to trace the patients due to the wrong addresses furnished by those coming for Covid-19 test in Bengaluru


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.