Follow the News Bengaluru channel on WhatsApp

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണം ബെല്‍ഗാവിയില്‍

ബെംഗളൂരു : കോവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത വാക്‌സിന്‍  കോവാക്‌സിന്റെ പരീക്ഷണങ്ങള്‍ ബെല്‍ഗാവിയില്‍ അടുത്ത ആഴ്ച ആരംഭിക്കും. ബെല്‍ഗാവിയിലെ ജീവന്‍ രേഖാ ആശുപത്രിയിലാണ് പരീക്ഷണം ആരംഭിക്കുന്നത്. ഹൈദരാബാദിലെ ഭാരത് ടെക്ക്നോളജി വികസിപ്പിച്ച കോവാക്‌സിന്‍റെ പരീക്ഷണം രാജ്യത്തെ 12 ആശുപത്രികളിലായാണ് നടത്തുന്നത്.

ഇതില്‍ കര്‍ണാടകയില്‍ നിന്നുള്ള ഏക ആശുപത്രിയാണ് ബെല്‍ഗാവിയിലെ ജീവന്‍ രേഖാ ആശുപത്രി.
പരീക്ഷണത്തിനായി ഐസിഎംആറിൻ്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ആരോഗ്യമുള്ള വ്യക്തികളെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധിച്ച ശേഷം വാക്‌സിന്‍ കുത്തിവെക്കും. അവരവരുടെ വീടുകളില്‍ കൃത്യമായി നിരീക്ഷണത്തിലാക്കുന്ന ഇവരുടെ റിപ്പോര്‍ട്ടുകള്‍ യഥാസമയം സമര്‍പ്പിക്കും.

വ്യത്യസ്ത പ്രായമുള്ളവരിൽ നിന്നായി സ്ത്രീകളും പുരുഷൻമാരുമടക്കം 200 പേരാണ്
വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ട് വന്നത്. ജീവൻ രേഖാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് വർഷമായി ഐസിഎംആറിൻ്റെ അനുമതിയോടെ നിരവധി ക്ലിനിക്കൽ ട്രയലുകൾ നടത്തിയിട്ടുണ്ട്.

Main Topic : Covaxin trials to begin in Belagavi hospital next week


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.