Follow the News Bengaluru channel on WhatsApp

കോവിഡ് പരിശോധന ഫലം 72 മണിക്കൂറിനകം ലഭ്യമാക്കാന്‍ നിര്‍ദേശം

ബെംഗളൂരു : കോവിഡ് പരിശോധന ഫലം 72 മണിക്കൂറിനകം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. സ്രവ സാമ്പിള്‍ എടുത്ത് 72 മണിക്കൂറിനകം റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നാണ് ചീഫ് സെക്രട്ടറി ടി എം വിജയ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനം.  കോവിഡ് രോഗം വ്യാപിക്കുന്നതിനാല്‍ സാമ്പിള്‍ ഫലം വൈകുന്നത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നതിനാലാണ് ഈ നടപടി. പുതിയ നിര്‍ദ്ദേശപ്രകാരം സാമ്പിള്‍ ശേഖരിച്ചാല്‍ 24 മണിക്കൂറിനകം പരിശോധനാ ലാബുകളില്‍ എത്തിക്കണം. ലാബുകളില്‍ നിന്ന് 24 മണിക്കൂറിനകം സാമ്പിളിന്റെ വിവരങ്ങള്‍ സോഫ്റ്റ് വേയിറില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കണം. സാമ്പിള്‍ പരിശോധന വേഗത്തിലാക്കാന്‍ മതിയായ ജീവനക്കാരെ നിയമിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്തെ കോവിഡ് നിരക്കില്‍ ഇന്നലെയും വര്‍ധനവുണ്ടായി. 5199 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണ് ഇത്.
ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 96141 ആയി ഉയര്‍ന്നു.

Main Topic : Karnataka govt instructs officials to get Covid test results in 72 hours.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.