Follow the News Bengaluru channel on WhatsApp

50 വയസിന് മുകളിലുള്ള പൗര കാര്‍മികര്‍ക്ക് ശമ്പളത്തോടെയുള്ള അവധി

ബെംഗളൂരു : നഗരത്തില്‍ ആശങ്കയുയര്‍ത്തി കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 50 വയസിന് മുകളിലുള്ള എല്ലാ പൗരകാര്‍മികര്‍ക്കും (ശുചീകരണ തൊഴിലാളികള്‍) ശമ്പളത്തോടൊപ്പമുള്ള അവധി നല്‍കാന്‍ ബിബിഎംപി തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി 50 ന് മുകളില്‍ പ്രായമുള്ള പൗരകാര്‍മികരെയും, ഗര്‍ഭിണികളെയും കണ്ടെത്തി അവര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കാനായി ബിബിഎംപിയുടെ സോണല്‍ ജോയിന്റ് കമ്മീഷണര്‍മാര്‍ക്കും സൂപ്രണ്ട് എഞ്ചിനീയര്‍മാര്‍ക്കും ബിബിഎംപി സ്‌പെഷ്യല്‍ കമ്മീഷണര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ആന്റ് ഹെല്‍ത്ത്) ഡി രണ്‍ദീപ് നിര്‍ദ്ദേശം നല്‍കി. 50 ഓളം പൗര കാര്‍മികര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ പത്തു പേരിലധികം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും അഞ്ച് പേര്‍ ഇതുവരെ മരണപ്പെട്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

50 വയസ്സിന് മുകളിലുള്ള എല്ലാ പൗര കാര്‍മികരേയും പരിശോധിക്കും. പൗര കാര്‍മികരില്‍ മൂന്നിലൊന്ന് പേര്‍ക്കും 50 വയസ്സിന് മുകളില്‍ പ്രായമുണ്ടാകാമെന്നും അതില്‍ ചുരുങ്ങിയത് പത്തു ശതമാനം പേര്‍ക്കെങ്കിലും രോഗസാധ്യതകള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പൗരകാര്‍മികര്‍ക്ക് ആന്റിജന്‍ പരിശോധനക്കായി 50000 ആന്റിജന്‍ കിറ്റുകള്‍ ലഭിച്ചതായും പൗര കാര്‍മികര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളെ കൂടി പരിശോധനക്ക് വിധേയമാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

Main Topic : Leave with pay for pourakarmikas aged over 50


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.