Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ 14143

ബെംഗളൂരു : പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് ബെംഗളൂരു നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു. ഇന്നലെ രാത്രിയോടെ ബിബിഎംപി പുറത്തുവിട്ട കോവിഡ് വാര്‍ റൂം റിപ്പോര്‍ട്ട് പ്രകാരം 14143 കണ്ടെയിന്‍മെന്റ് സോണുകളാണ് നഗരത്തിലുള്ളത്. ഇതു വരെ നഗരത്തില്‍ ഏര്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം 19001 ആയിരുന്നു. കോവിഡ് മുക്തി നേടുന്നതിന്റെ എണ്ണത്തിനനുസരിച്ച് 4858 സോണുകള്‍ ഒഴിവാക്കപ്പെട്ടു.

ജൂലൈ 25 വരെ 13276 സ്ട്രീറ്റുകളും 1267 അപ്പാര്‍ട്ട്‌മെന്റുകളും ചേരികളും ഹോട്ടലുകളും അടക്കം 14607 ഇടങ്ങളാണ് കണ്ടെയ്‌മെന്റ് പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. സൗത്ത് സോണിലാണ് ഏറ്റവും കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഉള്ളത്.  ഏറ്റവും കുറവ് ദാസറഹള്ളിയിലും.

ബെംഗളൂരുവില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2270 ആണ്.  ആകെ  രോഗം ബാധിച്ചവര്‍ 51091 പേര്‍ക്കാണ്. 13879 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളത് 36224 പേരാണ് ചികിത്സയിലുള്ളത്. 988 പേര്‍ മരിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.