Follow the News Bengaluru channel on WhatsApp

പുതിയ ദേശീയ വിദ്യാഭ്യാസ നയം: 10+2 സമ്പ്രദായം ഇനി ഇല്ല

ന്യൂ ഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിമുടി മാറ്റം വരുത്തുന്ന പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം. മാനവശേഷി മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമാക്കി തിരുത്തുന്നതടക്കമുള്ള തീരുമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതിയാണ് 1986 – ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ സമൂലമായ മാറ്റം വരുത്തി പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയത്.

10+2 എന്ന ഇന്നത്തെ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കി. സ്‌കൂള്‍ തലം 5+ 3+ 3 + 4 എന്ന രീതിയിലായിരിക്കും. 18 വയസു വരെയുള്ള കുട്ടികള്‍ക്ക് 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും അതിനു മുമ്പായി മൂന്ന് വര്‍ഷത്തെ അംഗണ്‍വാഡി – പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവുമാണ് ഏര്‍പ്പെടുത്തുക. മൂന്ന് വര്‍ഷ അംഗണ്‍വാഡി / പ്രീ സ്‌കൂളിനൊപ്പം ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും ചേരുന്ന അഞ്ചു വര്‍ഷമാണ് ആദ്യഘട്ടം. മൂന്ന് മുതല്‍ എട്ടുവയസ്സുവരെയുള്ള കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടും.
മൂന്നാം ക്ലാസ്സുമുതല്‍ അഞ്ചാം ക്ലാസ്സുവരെയുള്ള (8 മുതല്‍ 11 വയസ്) മൂന്ന് വര്‍ഷക്കാലം
രണ്ടാം ഘട്ടമായ പ്രിപ്രറേറ്ററി സ്റ്റേജ്. മിഡില്‍ സ്റ്റേജില്‍ ആറു മുതല്‍ എട്ടാം ക്ലാസ്സുവരെ (11 മുതല്‍ 14 വയസ് വരെ) ഉണ്ടാകും. പിന്നീടുള്ള സെക്കന്‍ഡറി സ്റ്റേജില്‍ ഒമ്പതു മുതല്‍ 12 ആം ക്ലാസ്സുവരെ (14-18) വയസ്സുവരെയാണ് ഉള്‍പ്പെടുത്തുക.

ആറാം ക്ലാസ്സുമുതല്‍ ഇന്റെണല്‍ ഷിപ്പോടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുണ്ട്.  മൂന്ന്, അഞ്ച്, എട്ട് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതാത് അതോറിറ്റികളുടെ പരീക്ഷകള്‍ ഉണ്ടായിരിക്കും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആര്‍ട്‌സ്, സയന്‍സ് എന്നീ വേര്‍തിരിവ് കുറച്ച് ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞടുക്കാന്‍ സൗകര്യമുണ്ടായിരിക്കും.

ബിരുദ ബിരുദാനന്തര കോഴ്സുകൾ അഞ്ചു വർഷം നീളുന്ന ഇൻറഗ്രേറ്റഡ് കോഴ്സായിരിക്കും
ബിരുദ തലം മുതലുള്ള സർവകലാശാല പ്രവേശനത്തിന് ഇനി പൊതു പ്രവേശന പരീക്ഷ നടത്തും. എൻ ടി എക്ക് ആയിരിക്കും പരീക്ഷ നടത്തിപ്പ്. എംഫിൽ കോഴ്സുകൾ നിർത്തലാക്കും. മെഡിക്കൽ- നിയമമേഖലകൾ ഒഴിച്ചുള്ള ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഹയർ എഡ്യൂക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കും. കോളേജുകളുടെ അഫിലിയേഷൻ സമ്പ്രദായം 15 വർഷത്തിനകം നിർത്തലാക്കും. നിശ്ചിത കാലശേഷം ഓരോ കോളേജും സ്വയം ഭരണ, ബിരുദദാന കോളോജായോ, സർവകലാശാലകളുടെ അനുബന്ധ കോളേജുകളോ ആയി മാറും.

34 വർഷത്തിന് ശേഷം ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോൾ ബിജെപിയുടെ 2014 ലെ പ്രകടനപത്രികയിൽ ഉണ്ടായിരുന്ന പ്രഖ്യാപനം കൂടിയാണ് നടപ്പിലാകുന്നത്. കഴിഞ്ഞ മെയ് 31 നായിരുന്നു പുതിയ നയത്തിൻ്റെ കരട് സർക്കാറിന് സമർപ്പിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.