156 പൗരകാര്‍മികര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : നഗരത്തിലെ 156 പൗര കാര്‍മികര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൗര കാര്‍മികരില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ബിബിഎംപിയുടെ എട്ടു സോണുകളിലായി ഇതുവരെ 4464 പൗരകാര്‍മികരെയാണ് പരിശോധനക്ക് വിധേയരാക്കിയത്.

ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് യെലഹങ്കയിലാണ്. 1137 പേരെയാണ് യെലഹങ്കയില്‍ ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കിയത്.ഈസ്റ്റ് സോണ്‍ 1007, വെസ്റ്റ് സോണ്‍ 758, ആര്‍ ആര്‍ നഗര്‍ സോണ്‍ 717, ബൊമ്മനഹള്ളി സോണ്‍ 357, ദാസറഹള്ളി സോണ്‍  292, സൗത്ത് സോണ്‍ 186, മഹാദേവപുര സോണ്‍ 10 എന്നിങ്ങനെയാണ് സോണ്‍ തിരിച്ചുള്ള പരിശോധന കണക്കുകള്‍.

വരും ദിവസങ്ങളില്‍ അവശേഷിക്കുന്ന പൗര കാര്‍മികരിലും പരിശോധനകള്‍ നടത്തുമെന്ന് ബിബിഎംപി സ്‌പെഷ്യല്‍ കമ്മീഷണര്‍ രണ്‍ദീപ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച 156 പേരേയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റിയതായും കമ്മീഷണര്‍ പറഞ്ഞു. ഇതില്‍ കടുത്ത രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

50 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് ഗുരുതര അസുഖമുള്ളവര്‍ എന്നിവരെയാണ് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കുന്നത്.പൗര കാർമികർക്കു പുറമേ സൂപ്പർവൈസർമാർ, ഡ്രൈവർമാർ, ഹെൽപ്പേർസ് എന്നിവരേയും പരിശോധനക്ക് വിധേയമാക്കുന്നുന്നുണ്ട്.

Main Topic : Antigen testing on pourakarmikas reveals 156 Covid positive cases.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.