Follow the News Bengaluru channel on WhatsApp

രാജ്യത്ത് പുതുതായി 63489 കോവിഡ് കേസുകൾ; മരണം 50000 കവിഞ്ഞു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ആശങ്ക ഉയർത്തു വിധമാണ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം 63489 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ലഭിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 2590272 ആണ്. 1862307 പേർ ഇതുവരെ രോഗമുക്തി നേടി. 677557 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മരണം 50408. രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 29309703 ആണ്.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ പുതുതായി 12020 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 584754 ആയി. രോഗം ഭേദമായവർ 408 286, ചികിത്സയിലുള്ളവർ 156412. മരണം 20056,

രണ്ടാമതായുള്ള തമിഴ് നാട്ടിൽ 5860 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 332105 പേർക്കാണ്. രോഗം ഭേദമായത് : 272251 ചികിത്സയിലുള്ളത്: 54213, മരണം : 5641

ആന്ധ്രപ്രദേശിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 281817 പേർക്കാണ്. ഇതിൽ 191117 പേർക്ക്
രോഗം ഭേദമായി. 88138 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്
മരണം: 2562

കർണാടകയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8818 പേർക്കാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 219926 ആയി. 1348111 പേർക്കാണ് രോഗം ഭേദമായത്. ചികിത്സയിലുള്ളവർ 812276 പേർ. മരണം 3831.

കേരളത്തിൽ ഇന്നലെ 1608 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 42885 ആയി. 27795 പേർക്ക് രോഗം ഭേദമായി. ചികിത്സയിലുള്ളവർ 14943. മരണം 147.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.