മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടികൊണ്ടുപോയ പതിനൊന്ന് വയസുകാരനെ പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു : മോചനദ്രവ്യമാവശ്യപ്പെട്ട് ആറംഗ സംഘം തട്ടിക്കൊണ്ടുപോയ പതിനൊന്ന് വയസുകാരനെ പോലീസ് രക്ഷപ്പെടുത്തി. സംഭവത്തില്‍ ആറ് പേരെ ഭാരതി നഗര്‍ പോലിസ് അറസ്റ്റ് ചെയ്തു.
നഗരത്തിന്റെ വസ്ത്ര വ്യവസായിയുടെ മകനായ പതിനൊന്നുകാരനെ ശിവാജി നഗറിനടുത്തുള്ള അൾസൂരിൽ വെച്ചാണ് സംഘം തട്ടികൊണ്ടു പോയത്. കുട്ടിയെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു സംഘം കാറില്‍ കടത്തിയത്. കുട്ടിയേയും കൊണ്ട് തുംകൂരുവില്‍ എത്തിയ സംഘം രക്ഷിതാക്കളോട് രണ്ടു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയെ തട്ടിക്കൊണ്ടു പോയ വിവരം പിതാവ് ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. പ്രതികളുടെ ഫോണ്‍ കോളുകളുടെ ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ അന്വേഷണ സംഘം തുംകൂരിലെ ഒളിത്താവളത്തില്‍ എത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുടെ ആസൂത്രകനായ മുഹമ്മദ് സയനും കൂട്ടാളികളായ ഫഹീം, മുസമ്മിൽ, ഫായിസാൻ, മുഹമ്മദ് ഷാഹിദ്, ഖലീൽ എന്നിവരുമാണ് അറസ്റ്റിലായത്.
കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച ഉടന്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും 24 മണിക്കൂറിനുള്ളില്‍ കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്ത അന്വേഷണ സംഘത്തിന് 50000 രൂപ പാരിതോഷികം നല്‍കി കമ്മീഷണര്‍ കമാല്‍ പന്ത് ആദരിച്ചു.
ಬೆಂಗಳೂರಿನ 11 ವರ್ಷದ ಬಾಲಕನನ್ನು ಅಪಹರಿಸಿ 2 ಕೋಟಿ ಬೇಡಿಕೆ ಇಟ್ಟಿದ್ದ ಪ್ರಕರಣವನ್ನು 5 ತಂಡಗಳಾಗಿ ಕಾರ್ಯಾಚರಣೆ ನಡೆಸಿ 24 ಗಂಟೆಯ ಒಳಗೆ 6 ಜನ ಆರೋಪಿಗಳನ್ನು ಬಂಧಿಸಿದ ಪೂರ್ವ ವಿಭಾಗದ ಅಧಿಕಾರಿ & ಸಿಬ್ಬಂದಿಯ ಕರ್ತವ್ಯಪ್ರಜ್ಞೆ ಮತ್ತು ಸಾಹಸಕ್ಕೆ ಮೆಚ್ಚುಗೆಯನ್ನು ವ್ಯಕ್ತಪಡಿಸುತ್ತೇನೆ. ತಂಡಕ್ಕೆ 50 ಸಾವಿರ ರೂ.ಗಳ ಬಹುಮಾನವನ್ನು ನೀಡಲಾಗಿದೆ. pic.twitter.com/DxjTqDGSRB
— Kamal Pant, IPS (@CPBlr) August 29, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.