ഓയോ സ്ഥാപകനെതിരെ സാമ്പത്തിക തട്ടിപ്പിനും ഗൂഢാലോചനക്കും കേസ്

ഡല്‍ഹി : ബഡ്ജറ്റ് ഹോട്ടല്‍ ശൃംഖലയായ ഓയോ റൂം സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനും ഓയോയുടെ ബ്രാന്റായ വെഡ്ഡിംഗ്‌സ്. ഇന്‍ സിഇഒ സന്ദീപ് ലോധയ്ക്കുമെതിരെ സാമ്പത്തിക തട്ടിപ്പിനും ഗൂഢാലോചനക്കും കേസ്. ചണ്ഡീഗഡിലെ ബിസിനസുകാരനായ വികാസ് ഗുപ്ത നല്‍കിയ പരാതിയില്‍ ദേരാ ബാസി പോലീസാണ് കേസ് എടുത്തത്. താനുമായി ഓയോ ഉണ്ടാക്കിയ കരാര്‍ തീര്‍ത്തും നിയമവിരുദ്ധമായിരുന്നുവെന്നും ഇത് തന്നെ കുടുക്കാനുള്ള ബോധപൂര്‍വ്വമായ ഗൂഢാലോചനക്ക് ശേഷമാണെന്നുമാണ് വികാസ് ഗുപ്തയുടെ ആരോപണം.

വികാസ് ഗുപ്തയുടെ ഉടമസ്ഥതയില്‍ ഉള്ള കാസ വില്ലാസ് റിസോര്‍ട്ട് ഓയോയുടെ കീഴിലുള്ള വെഡ്ഡിംഗ് വിഭാഗത്തിന് വിവാഹ പാര്‍ട്ടികള്‍ നടത്താനായി വിട്ടു നല്‍കിയിരുന്നു. 2019 ല്‍ ഓയോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടക്കം സാന്നിധ്യത്തിലായിരുന്നു ഇതിന്റെ കരാര്‍ ഒപ്പിടുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ വിവാഹ ആഘോഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഓയോ ഒരു നോട്ടീസ് അയച്ച് ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിച്ചു എന്നാണ് ആരോപണം. കരാറിലെ വ്യവസ്ഥകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് വികാസ് ഗുപ്ത ആരോപിക്കുന്നു. ഈ കരാര്‍ റദ്ദാക്കിയതിലൂടെ തനിക്ക് നഷ്ടമായ 5 കോടി രൂപ ലഭിക്കണമെന്നും വികാസ് പരാതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കമ്പനിക്ക് എതിരെ വന്ന ആരോപണങ്ങള്‍ ഓയോ നിഷേധിച്ചു. ആരോപണങ്ങള്‍ നിഷേധിച്ച ഓയോ കേസ് അടിസ്ഥാനമില്ലാത്തതാണെന്നും കമ്പനിക്കെതിരെ മാനഹാനി ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പ്രതികരിച്ചു.

കരാറില്‍ ഉള്ളതിനെക്കാള്‍ അമിതലാഭം കൈക്കലാക്കിയതിന് കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ നിന്നും ഓയോക്കെതിരെ മാറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. വിമുക്ത ഭടന്‍ കൂടിയായ നടരാജന്‍ എന്ന വ്യക്തിയായിരുന്നു റിതേഷ് അഗര്‍വാളിനെതിരെ പരാതി നല്‍കിയിരുന്നത്. നിബന്ധനകള്‍ക്ക് വിരുദ്ധമായി കമ്പനി ലാഭത്തിലെ 80 ശതമാനവും ഓയോ കൈക്കലാക്കി എന്നായിരുന്നു നടരാജന്റെ പരാതി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.