നിക്ഷേപ തട്ടിപ്പ് കേസില്‍ കണ്‍വ ഗ്രൂപ്പിന്റെ 255.17 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടു കെട്ടി

ബെംഗളൂരു : നിക്ഷേപ തട്ടിപ്പ് കേസില്‍ കണ്‍വ ഗ്രൂപ്പിന്റെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ നഞ്ചുണ്ടയ്യയുടേയും കുടുംബാംഗങ്ങളുടേയും 255. 17 കോടി രൂപയുടെ സ്വത്തുക്കള്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലെന്‍ഡറിംഗ് ആക്ട് പ്രകാരം ഇ ഡി കണ്ടു കെട്ടി. നഞ്ചുണ്ടയ്യയുടേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള ശ്രീ കണ്‍വ സൗഹാര്‍ദ്ദ കോ ഓപറേറ്റീവ് കെഡിറ്റ് ലിമിറ്റഡ്, കണ്‍വ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടിലുള്ള പണവുമാണ്‌ ഇ ഡി കണ്ടു കെട്ടിയത്.

നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്ന് ബെംഗളൂരു കോഓപ്പറേറ്റീവ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ ബസവേശ്വര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നഞ്ചുണ്ടയ്യയുടേയും മറ്റ് ഡയറക്ടര്‍മാരുടേയും വീടുകളിലും ഓഫീസുകളിലും നടത്തിയ റെയിഡില്‍ നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഏജന്റുമാര്‍ വഴി നിക്ഷേപകരില്‍ നിന്നും 650 കോടി രൂപയാണ് നിലവിലെ ചട്ടങ്ങള്‍ ലംഘിച്ച് കമ്പനി നിക്ഷേപമായി സ്വീകരിച്ചത്. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് ഓഗസ്ത് 25 ന് നഞ്ചുണ്ടയ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.