Follow the News Bengaluru channel on WhatsApp

പ്രളയബാധിത സ്ഥലങ്ങളില്‍ മുഖ്യമന്ത്രി യെദിയൂരപ്പ ആകാശ നീരീക്ഷണം നടത്തി

ബെംഗളൂരു : വടക്കന്‍ കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ആകാശ നിരീക്ഷണം നടത്തി. കല്‍ബുര്‍ഗി, വിജയപുര എന്നി ജില്ലകളിലെ പ്രളയ ബാധിത സ്ഥലങ്ങളാണ് മുഖ്യമന്ത്രിയും പ്രത്യേക സംഘവും നിരീക്ഷിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന പേമാരിയില്‍ വടക്കന്‍ കര്‍ണാടകയിലെ യാദ്ഗിര്‍, ബെല്ലാരി, കല്‍ബുര്‍ഗി, വിജയപുര, ബീദര്‍ എന്നീ ജില്ലകളിലാണ് ഏറെ ദുരിതം വിതച്ചത്. മഹാരാഷ്ട്രയില്‍ നിന്ന് ഉത്ഭവിക്കുന്ന കൃഷ്ണ നദിയുടെ പ്രധാന പോഷക നദിയായ ഭീമ കര കവിഞ്ഞൊഴുകിയതാണ് വടക്കന്‍ കര്‍ണാടകയെ പ്രളയത്തിലാക്കിയത്. സൈന്യത്തിന്റേയും ദുരന്തനിവാരണ സേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. നാല് ജില്ലകളിലായി ഇതിനകം 40000 പേരെ രക്ഷപ്പെടുത്തി. വീടുകള്‍ വെള്ളത്തിനടിയിലാവുകയും നിരവധി ഏക്കര്‍ കൃഷി നശിക്കുകയും റോഡുകള്‍ പൂര്‍ണ്ണമായും തകരുകയും ചെയ്തിട്ടുണ്ട്.

നിരീക്ഷണത്തില്‍ സംസ്ഥാന അഭ്യന്തര മന്ത്രി ബസവ രാജ് ബൊമ്മെ, മൃഗ സംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍, കര്‍ണാടക ദുരന്ത നിവാരണ അതോറിറ്റി കമ്മീഷണര്‍ മനോജ് രാജന്‍ എന്നിവരും പങ്കെടുത്തു. ബല്ലാരിയിലെ ജിന്‍ഡല്‍ വിജയനഗര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട  പ്രത്യേക വിമാനത്തിലാണ് സംഘം നിരീക്ഷണം നടത്തിയത്.

പ്രളയ ബാധിത ജില്ലകളിലേക്ക് പ്രത്യേക ഫണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതാത് ജില്ലകളിലെ ഉദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ ഫണ്ടുകള്‍ അനുവദിക്കും. പ്രളയ ബാധിത ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം കേന്ദ്രത്തിന് സമര്‍പ്പിക്കും. ഇതിനു ശേഷമാകും കേന്ദ്ര സംഘം സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.