വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയതായി പരാതി

ബെംഗളുരു : നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന 34 കാരിയെ വിവാഹ വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. രാജ് കിഷോര്‍ എന്ന ആള്‍ക്കെതിരെയാണ് യുവതി വൈറ്റ് ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മാട്രിമോണിയല്‍ പോര്‍ട്ടല്‍ വഴിയാണ് യുവതി രാജ് കിഷോറിനെ പരിചയപ്പെടുന്നത്.

വിദേശത്ത് കോണ്‍ട്രാക്ടറാണെന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. തുടര്‍ന്ന് യുവതിയുമായി അടുപ്പത്തിലായ ഇയാള്‍ തനിക്ക് ബിസിനസിന്റെ ഭാഗമായി മലേഷ്യയിലേക്ക് പോകാനുണ്ടെന്നും തന്റെ കൈയിലുള്ള പണം സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞു. ഇതു വിശ്വസിച്ച യുവതി ഒക്ടോബര്‍ 13 നും 16 നും ഇടയിലായി ഇയാള്‍ക്ക് 25 ലക്ഷം രൂപ അയച്ചു കൊടുത്തു. എന്നാല്‍ പിന്നീട് ഇയാളെ വിളിച്ചപ്പോൾ ഫോണ്‍ എടുക്കാതെ ആയപ്പോഴാണ് താന്‍ പറ്റിക്കപ്പെട്ട വിവരം യുവതിക്ക് ബോധ്യമായത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.