Follow the News Bengaluru channel on WhatsApp

പട നയിച്ച് ഹിറ്റ്മാൻ: ഐപിഎല്ലിൽ അഞ്ചാം കിരീടം ഉയർത്തി മുംബൈ, ഫൈനലിൽ ഡൽഹിയെ തകർത്തത് അഞ്ച് വിക്കറ്റിന്

ഡ്രീം 11 ഐ പി എൽ 2020 മാച്ച്‌ 60 ഫൈനൽ ഡൽഹി ക്യാപിറ്റൽസ് v/s മുംബൈ ഇൻഡ്യൻസ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍ 

ദുബായ്‌‌:  ഡ്രീം ഇലവൻ ഐ പി എല്ലിലെ കലാശപ്പോരാട്ടത്തിൽ ഡൽഹിയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ അഞ്ചാം തവണയും കിരീടം ചൂടി. ട്രെന്റ് ബോൾട്ടിന്റെ മികച്ച ബൗളിങ് പ്രകടനവും ക്യാപ്റ്റൻ രോഹിത് ശർമയുടെ അർദ്ധ സെഞ്ച്വറിയുമാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഡൽഹി ആരാധകരെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ, മത്സരത്തിൽ ഓപ്പണറായി ഇറങ്ങി തിളങ്ങിയ ‌ സ്റ്റോയ്‌നിസിനെ 0(1) ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ പുറത്താക്കി ബോൾട്ട് വരവറിയിച്ചു. തുടർന്ന് ക്രീസിലെത്തിയ രഹാനെയ്ക്കും കൂടുതൽ ആയുസ്സ് ഉണ്ടായിരുന്നില്ല. ബോൾട്ടിന്റെ പന്തിൽൽ ഡി കോക്ക് തന്നെ ക്യാച്ചെടുത്ത് രഹാനെ 2(4) പുറത്തായി. ഒരുവശത്ത് നന്നായി തുടങ്ങിയ ധവാനെ മുംബൈക്ക് വേണ്ടി ആദ്യ മത്സരം കളിക്കാനിറങ്ങിയ ജയന്ത് യാദവ് ക്ലീൻ ബൗൾഡ് ചെയ്ത് പുറത്താക്കി. 13 പന്തിൽ 15 റൺസായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നീടായിരുന്നു ഡൽഹിക്ക് പൊരുതാനുള്ള സ്കോറിലേക്ക് എത്തിച്ച കൂട്ടുകെട്ട് ഉണ്ടായത്. ടൂർണ്ണമെൻറിൽ ഉടനീളം മികച്ച ഫോമിൽ കളിച്ച ക്യാപ്റ്റൻ അയ്യരും ഈ സീസണിലെ ആദ്യ അർധ സെഞ്ചുറി കണ്ടെത്തിയ പന്തും ആയിരുന്നു ഡൽഹി ഇന്നിംഗ്സിന് അടിത്തറ ഇട്ടത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 96 റൺസ് നേടി. പതിനഞ്ചാം ഓവറിൽ റൺറേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ പന്ത് പുറത്തായി. 38 പന്തിൽ 56 റൺസ് ആണ് പന്ത് നേടിയത്, ഇതിൽ നാല് ബൗണ്ടറിയും രണ്ടു സിക്സറും ഉൾപ്പെടുന്നു. പിന്നീടിറങ്ങിയ ഹിറ്റർമാരായ ഹെറ്റട്മെയറും അക്‌സർ പട്ടേലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഹെറ്റട്മെയർ 5 പന്തിൽ അഞ്ചു റൺസും അക്‌സർ പട്ടേൽ 9 പന്തിൽ ഒമ്പത് റൺസും നേടി പുറത്തായി. റണ്ണും എടുക്കാതെ റബാദ ഇന്നിംഗ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി മടങ്ങി. ഡൽഹി ഇന്നിംഗ്സ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 156 റൺസിൽ അവസാനിക്കുമ്പോൾ ക്യാപ്റ്റൻ അയ്യർ പുറത്താകാതെ നിന്നു. ആറ് ബൗണ്ടറിയും രണ്ട് സിക്സറും ഉൾപ്പെടെ 50 പന്തിൽ 65 റൺസ് ആയിരുന്നു ഡൽഹി ക്യാപ്റ്റൻ നേടിയത്. മുംബൈയ്ക്ക് വേണ്ടി ബോൾട്ട് മൂന്നും കോൾട്ടർ നൈൽ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും നേടി.

157 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന കൂട്ടുകെട്ട് മുംബൈ സ്കോർ നാലോവറിൽ 45 റൺസിൽ എത്തിച്ചു. അഞ്ചാം ഓവർ എറിയാൻ എത്തിയ‌ സ്റ്റോയ്‌നിസ്, 12 പന്തിൽ 20 റൺസ് നേടിയ ഡി കോക്കിനെ പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ സൂര്യകുമാർ യാദവ്‌ 20 പന്തിൽ 19 റൺസ് നേടി പുറത്തായി. പിന്നീട് ഒത്തുചേർന്ന രോഹിത്തും ഇഷാൻ കിഷാനും മുംബൈയെ വിജയ തീരത്തെത്തിച്ചു. ജയത്തിന് 20 റൺസ് അകലെ വെച്ച് ഹിറ്റ്‌മാൻ വീണു. 5 ഫോറും 4 സിക്‌സറും ഉൾപ്പെടെ 51 പന്തിൽ 68 റൺസാണ് രോഹിത് ശർമ നേടിയത്. പൊള്ളാർഡും 9(4) ഹാര്‍ദിക് പാണ്ട്യയും 3(5) കാര്യമായൊന്നും ചെയ്തില്ല. മുംബൈ ഇൻഡ്യൻസ് അഞ്ചാം കിരീട വിജയത്തിലെത്തുമ്പോൾ ഇഷാൻ കിഷാനും ക്രുണാൽ പാണ്ട്യയും പുറത്താകാതെ ക്രീസിലുണ്ടായിരുന്നു. ഇഷാൻ കിഷൻ 19 പന്തിൽ 33* റൺസും ക്രുണാൽ പാണ്ട്യ ഒരു ബോളിൽ ഒരു റൺസും നേടി. ഡൽഹിക്ക് വേണ്ടി നോർട്ജെ രണ്ടും‌ സ്റ്റോയ്‌നിസ്, റബാദ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ഡൽഹിയുടെ നിർണായകമായ മൂന്നു വിക്കറ്റു വീഴ്ത്തിയ ബോൾട്ട് ആണ് ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്.

പ്ലയെർ ഓഫ് ദ സീരീസായി രാജസ്ഥാന്റെ ജൊഫ്റ ആര്‍ച്ചരെയും എമേർജിങ് പ്ലയെർ ആയി ബാംഗ്ലൂരിന്റെ ദേവദത്ത് പടിക്കലിനെയും തെരെഞ്ഞെടുത്തു. 30 വിക്കറ്റ് നേടിയ ഡൽഹി ക്യാപിറ്റൽസിന്റെ റബാദ പർപ്പിൾ ക്യാപ്പും, 670 റൺസ് നേടി കിങ്‌സ് XI പഞ്ചാബിന്റെ ക്യാപ്റ്റൻ കെ എൽ രാഹുൽ ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി.

സ്‌കോർ ബോർഡ്:

ഡൽഹി ക്യാപിറ്റൽസ്‌ ‌‌
156/7 (20)

ബാറ്റിംഗ്

  • മാർക്കസ്‌ സ്റ്റോയ്‌നിസ് – 0(1)
    c ഡി കോക്ക് b ബോൾട്ട്
  • ശിഖർ ധവാൻ – 15(13) – 4×3, 6×0
    b ജയന്ത് യാദവ് ‌
  • അജിങ്ക്യ രഹാനെ – 2(4)
    c ഡി കോക്ക് b ബോൾട്ട്
  • ശ്രേയസ്‌ അയ്യർ – 65(50) – 4×6, 6×2
    നോട്ട്‌ ഔട്ട് ‌
  • ഋഷഭ്‌ പന്ത്‌ – 56(38) – 4×4, 6×2
    c ഹാര്‍ദിക് പാണ്ട്യ b കോൾട്ടർ നൈൽ
  • ഷിംറോൺ ഹെറ്റ്മെയർ – 5(5) – 4×1, 6×0
    c കോൾട്ടർ നൈൽ b ബോൾട്ട്
  • അക്സർ പട്ടേൽ – 9(9) – 4×1, 6×0
    c സബ് (അന്‍കുൽ റോയ്) b കോൾട്ടർ നൈൽ
  • കാഗിസോ റബാദ – 0(0)
    റൺ ഔട്ട് (യാദവ് / കോൾട്ടർ നൈൽ)
  • പ്രവീൺ ദുബെ
  • രവിചന്ദ്ര അശ്വിൻ
  • ആൻറിച്ച്‌ നോർട്ട്ജെ

എക്സ്ട്രാസ്‌ – 4

ബൗളിംഗ്‌

  • ട്രെന്റ് ബോൾട്ട് ‌- 30/3 (4)
  • ജസ്പ്രീത് ബുംറ – 28/0 (4)
  • ജയന്ത് യാദവ് ‌- 25/1 (4)
  • നതാൻ കോൾട്ടർ നൈൽ‌‌ – 29/2 (4)
  • ക്രുണാൽ‌ പാണ്ട്യ – 30/0 (3)
  • കിറോൺ പൊള്ളാർഡ്‌ – 13/0 (1)

മുംബൈ ഇൻഡ്യൻസ്
157/5 (18.4)

ബാറ്റിംഗ്

  • രോഹിത് ശർമ – 68(51) – 4×5, 6×4
    c സബ് (ലളിത് യാദവ്) b നോർട്ജെ
  • ക്വിണ്ടൻ ഡി കോക്ക്‌ – 20(12) – 4×3, 6×1
    c പന്ത് b‌ സ്റ്റോയ്‌നിസ്
  • സൂര്യകുമാർ യാദവ്‌ – 19(20) – 4×1, 6×1
    റൺ ഔട്ട് (ദുബെ / പന്ത്)
  • ഇഷാൻ കിഷൻ – 33(19) – 4×3, 6×1
    നോട്ട്‌ ഔട്ട്
  • കിറോൺ പൊള്ളാർഡ്‌ – 9(4) – 4×2, 6×0
    b റബാദ‌
  • ഹാര്‍ദിക് പാണ്ട്യ – 3(5)
    c രഹാനെ b നോർട്ജെ
  • ക്രുണാൽ പാണ്ട്യ – 1(1)
    നോട്ട്‌ ഔട്ട്
  • ‌ജയന്ത് യാദവ് ‌
  • നതാൻ കോൾട്ടർ നൈൽ
  • ട്രെന്റ് ബോൾട്ട് ‌
  • ജസ്പ്രീത് ബുംറ

എക്സ്ട്രാസ്‌ – 4

ബൗളിംഗ്‌

  • രവിചന്ദ്ര അശ്വിൻ – 28/0 (4)
  • കാഗിസൊ റബാദ – 32/1 (3)
  • ആൻറിച്ച് നോർട്ജെ‌ – 25/2 (2.4)
  • മാർക്കസ്‌ സ്റ്റോയ്‌നിസ് – 23/1 (2)
  • അക്സർ പട്ടേൽ- 16/0 (4)
  • പ്രവീൺ ദുബെ – 29/0 (3)

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.