Follow the News Bengaluru channel on WhatsApp

ബെംഗളൂരു -മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ നാളെ മുതല്‍

ബെംഗളൂരു : ബെംഗളൂരു – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. ആഴ്ചയില്‍ നാലു ദിവസം സര്‍വീസ് നടത്തുന്ന ട്രെയിന്‍ ഡിസംബര്‍ 24 വരെയാണ് സര്‍വീസ് നടത്തുക.

കെഎസ്ആര്‍ ബെംഗളൂരു- മംഗളൂരു സെന്‍ട്രല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06515) തിങ്കള്‍, ചൊവ്വ, വ്യാഴം,ശനി ദിവസങ്ങളില്‍ രാത്രി 10.30 ന് ബെംഗളൂരുവില്‍ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8.35 ന് മംഗളൂരുവില്‍ എത്തിചേരും. ഡിസംബര്‍ എട്ടു മുതല്‍ സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ ഡിസംബര്‍ 24 ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നും യാത്ര തിരിച്ച് പിറ്റേ ദിവസം രാവിലെ 8.35 മംഗലാപുരത്തേക്ക് എത്തിച്ചേരുന്നതോടെ സര്‍വീസ് അവസാനിപ്പിക്കും.

മംഗളൂരു സെന്‍ട്രല്‍ – കെ എസ് ആര്‍ ബെംഗളൂരു ( 06516) ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8.10 ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ഏഴിന് ബെംഗളൂരുവിലെത്തും. ഡിസംബര്‍ ഒമ്പതിന് മംഗളൂരുവില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ഡിസംബര്‍ 25 ന് രാവിലെ ഏഴിന് ബെംഗളൂരുവില്‍ എത്തിച്ചേരുന്നതോടെ യാത്ര അവസാനിപ്പിക്കും.
യശ്വന്തപുര, കുനിഗല്‍, ബി ജി നഗര, ശ്രാവണബെലഗോള, ചന്നരായ പട്ടണ, ഹാസന്‍, ശക്ലേഷ്പുര, സുബ്രഹ്‌മണ്യ റോഡ്, കബ്ക്ക പുത്തൂര്‍, ബണ്ട്വാള്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.

എ സി ടു ടയര്‍ – ഒന്ന്, എ സി ത്രീ ടയര്‍ ഒന്ന്, സെക്കന്റ് ക്ലാസ് സ്ലീപ്പര്‍ – ഏഴ്, ജനറല്‍ സെക്കന്റ് ക്ലാസ് – നാല്, ലഗേജ് കം ബ്രേക്ക് വാന്‍ സെക്കന്റ് ക്ലാസ് – രണ്ട് എന്നിങ്ങനെയാണ് കോച്ചുകളുടെ എണ്ണം.

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ബെംഗളൂരു- മംഗളൂരു ട്രെയിന്‍ സര്‍വീസ് ഇക്കഴിഞ്ഞ സെപ്തംബറില്‍ സ്‌പെഷ്യല്‍ സര്‍വീസായി വീണ്ടും ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.