Follow the News Bengaluru channel on WhatsApp

ജൂണ്‍ 30നകം ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണം; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ് ബി ഐ

ന്യൂഡല്‍ഹി: ജൂണ്‍ 30നകം എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളും ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം. പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാല്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച നിര്‍ദേശം അറിയിച്ചിരിക്കുന്നത്.

ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് എന്തുകൊണ്ടാണ് നിര്‍ബന്ധമാക്കിയതെന്ന് ഗ്രാഫിക്സിന്റെ സഹായത്തോടെ എസ്ബിഐയുടെ ട്വീറ്റില്‍ വിശദീകരിക്കുന്നുമുണ്ട്. ആധാറിനെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കും ട്വീറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇത് ചെയ്യാത്ത ഉപഭോക്താക്കളുടെ അകൗണ്ടുകള്‍ നിര്‍ജീവമാക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.

www.incometaxindiaefilling.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ക്വിക് ലിങ്ക്സ് എന്നതിന്റെ താഴെയായി ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ക്ഷന്‍ തെരഞ്ഞെടുക്കണം. ഇതില്‍ ക്ലിക് ചെയ്ത് ആധാര്‍, പാന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് നല്‍കിയാല്‍ പാന്‍കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കപ്പെടും. ‘ലിങ്ക് ആധാര്‍’ എന്നതില്‍ ക്ലിക് ചെയ്ത് ആധാര്‍ റിക്വസ്റ്റ് സ്റ്റാറ്റസ് കാണാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ നിലവില്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനാകുന്നതാണ്.

എസ് എം എസ് വഴിയും ഇത് പരിശോധിക്കാനാകും. ഇതിനായി പാനുമായി രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്നും 12 അക്ക ആധാര്‍ നമ്പര്‍ ടൈപ് ചെയ്ത് സ്പേസ് ഇട്ടശേഷം 10 അക്ക പാന്‍ നമ്പറും ടൈപ് ചെയ്ത് 567678 എന്ന നമ്പരിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.