Follow the News Bengaluru channel on WhatsApp

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മംഗളൂരു വിമാനത്താവളത്തിന്റെ ബോര്‍ഡില്‍ നിന്നും അദാനിയുടെ പേര് നീക്കി

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോര്‍ഡില്‍ അദാനി ഗ്രൂപ്പ് എന്ന് ഉള്‍പ്പെടുത്തിയത് നീക്കി. ബോര്‍ഡില്‍ അദാനിയുടെ പേര് ഉള്‍പ്പെടുത്തിയതിനെതിരെ സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. സംഭവത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പ് എന്നിവര്‍ക്കെതിരെ മംഗളൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകനായ ദിന്‍രാജ് ആള്‍വ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രതിഷേധവും നിയമ നീക്കങ്ങളും ശക്തമായതോടെ വെള്ളിയാഴ്ച രാത്രിയോടെ അദാനിയുടെ പേര് ബോര്‍ഡില്‍ നിന്നും നീക്കുകയായിരുന്നു.

വിമാനത്താവളങ്ങളുടെ നടത്തിപ്പും അറ്റകുറ്റപണികളും സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പാണ് മംഗളൂരു വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത്. ഇതിനു പിന്നാലെയാണ് വിമാനത്താവളത്തിലേക്കുള്ള ബോര്‍ഡില്‍ അദാനിയുടെ പേര് ചേര്‍ത്തത്. മംഗളൂരു എന്നതിന്റെ തനിമയും ആഴവും നഷ്ടപ്പെടുകയാണ് അദാനിയുടെ പേര് വിമാനത്താവളത്തിന് ചാര്‍ത്തുന്നതിലൂടെ സംഭവിക്കുന്നതെന്ന് ദിന്‍രാജ് ആള്‍വ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.