Follow the News Bengaluru channel on WhatsApp

ഇരുഡോസുകളും സ്വീകരിച്ചവര്‍ക്ക് യൂണിവേഴ്സൽ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

ബെംഗളൂരു: കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്ക് ഓഫീസുകള്‍, മാളുകള്‍, സിനിമാ തീയറ്ററുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിന് ഉപയോഗപ്പെടുത്താനായി യൂണിവേഴ്സൽ പാസുകള്‍ ഏര്‍പ്പെടുത്തണമെന്ന് കോവിഡ് സാങ്കേതിക സമിതി (ടി.എ.സി) കര്‍ണാടക സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവില്‍ യൂണിവേഴ്സൽ പാസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാന്ന് സമിതി നിര്‍ദേശിച്ചിരിക്കുന്നത്. തുടർന്ന് സംസ്ഥാനത്ത് ഘട്ടം ഘട്ടമായി ഓഫീസുകള്‍, ഫാക്ടറികള്‍, ബാങ്കുകള്‍, സിനിമ തീയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, ജിമ്മുകള്‍, വിവാഹ ഹാളുകള്‍, പാര്‍ക്കുകള്‍, മൃഗശാലകള്‍, പബ്ബുകള്‍, ബാറുകള്‍ എന്നിങ്ങനെ എല്ലാ സ്ഥലങ്ങളിലും പാസ്‌ ഏര്‍പ്പെടുത്താനും ഇത്തരം പൊതു സ്ഥലങ്ങളിലേക്കുള്ള എന്‍ട്രി പോയിന്റുകളില്‍ പാസ് പരിശോധനക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്താനും സമിതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

ഇരു ഡോസുകളും സ്വീകരിച്ചവര്‍ക്ക് മഹാരാഷ്ട്ര യൂണിവേഴ്സൽ പാസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ഡിസംബര്‍ 15 ന് ചേര്‍ച്ച ടി.എ.സി. യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ ബെംഗളൂരുവിലും സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.