കോമണ്‍വെല്‍ത്ത് ഗെയിംസിന് ബര്‍മിംഗ്ഹാമില്‍ ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നു നടക്കും. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് 6 ഒളിമ്പിക് മെഡൽ ജേതാക്കളാണ്. നാളെ ആരംഭിക്കുന്ന ഗെയിംസിൽ മീരാബായ് ചാനു, രവികുമാർ ദാഹിയ, വെങ്കല മെഡൽ ജേതാക്കളായ പി.വി സിന്ധു, ലവ്ലിന ബോർഗോഹെയ്ൻ, ബജ്രംഗ് പുനിയ എന്നിവർ ഇന്ത്യക്കായി കളിക്കും. 2016ലെ റിയോ ഒളിംപിക്സിൽ വെങ്കലം നേടിയ ഗുസ്തി താരം സാക്ഷി മാലിക്കും ഇത്തവണ മത്സരരംഗത്തുണ്ട്. ഒളിംപിക്സ് വെങ്കല നേട്ടക്കാരായ ഇന്ത്യൻ പുരുഷ ഹോക്കി ടീമും കോമൺവെൽത്ത് രാജ്യങ്ങളുടെ ഒളിംപിക്സ് എന്നറിയപ്പെടുന്ന ഈ മേളയിലുണ്ട്. 215 അംഗങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ഗെയിംസിനുള്ള ഇന്ത്യൻ ടീം ഇതിനകം വിവിധ ബാച്ചുകളിലായി ബർമിംഗ്ഹാമിൽ എത്തിയിട്ടുണ്ട്.

ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ ഹീറോ നീരജ് ചോപ്ര പരിക്കിനെത്തുടർന്ന് പുറത്തായതോടെ ബാഡ്മിന്‍റൺ താരം പി.വി സിന്ധു ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കും. ജുലൈ 30 മുതലാണ് ഇന്ത്യന്‍ താരങ്ങളുടെ മത്സരം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.