Follow the News Bengaluru channel on WhatsApp

പുതുവത്സര തലേന്ന് സ്വിഗ്ഗിയിൽ ഓർഡർ ചെയ്തത് 3.5 ലക്ഷം ബിരിയാണികള്‍

പുതുവത്സര തലേന്ന് 3.5 ലക്ഷം ബിരിയാണികള്‍ വിതരണം ചെയ്തതായി സ്വിഗ്ഗി. പുതുവര്‍ഷ തലേന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും ഇതാണ്. ഇതോടൊപ്പം ഡിസംബര്‍ 31 ന് രാത്രി രാത്രി 10.25 ഓടെ രാജ്യത്തുടനീളം 61,000 പിസ്സകള്‍ വിതരണം ചെയ്തതായും സ്വിഗ്ഗി അറിയിച്ചു.

ബിരിയാണിക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 75.4 ശതമാനവും ഹൈദരാബാദി ബിരിയാണിക്കാണ്. ലക്നോവി ബിരിയാണി 14.2 ശതമാനം, കൊല്‍ക്കത്ത ബിരിയാണി 10.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ശനിയാഴ്ച രാത്രി 7.20 ന് മാത്രം 1.65 ലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ആണ് സ്വിഗ്ഗിക്ക് ലഭിച്ചത്.

ഹൈദരാബാദില്‍ ഏറ്റവും കൂടുതല്‍ ബിരിയാണി വില്‍ക്കുന്ന റെസ്റ്റോറന്റുകളില്‍ ഒന്നായ ബാവര്‍ച്ചിയിൽ നിന്നാണ് ആളുകൾ ഏറ്റവും കൂടുതൽ ഭക്ഷണം ഓർഡർ ചെയ്തിട്ടുള്ളത്.

ശനിയാഴ്ച വൈകുന്നേരം 7 മണി വരെ 1.76 ലക്ഷം പാക്കറ്റ് ചിപ്പുകള്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 2,757 പാക്കറ്റ് ഡ്യൂറെക്‌സ് കോണ്ടവും പുതുവര്‍ഷ രാത്രിയില്‍ ഡെലിവര്‍ ചെയ്തിട്ടുണ്ട്. ഇതിനകം 1.3 ദശലക്ഷത്തിലധികം ഓര്‍ഡറുകളും കൗണ്ടിംഗും ഡെലിവറി ചെയ്തിട്ടുണ്ട് എന്നും സ്വിഗ്ഗി അധികൃതര്‍ പറഞ്ഞു. പുതുവത്സര രാവില്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഏകദേശം 12,344 പേര്‍ രാത്രി 9.18 വരെ ഖിച്ഡി ഓര്‍ഡര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് സ്വിഗ്ഗി മിനിറ്റില്‍ 9,500 ഓര്‍ഡറുകള്‍ ആയിരുന്നു ഡെലിവര്‍ ചെയ്തിരുന്നത്.

തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് സ്വിഗ്ഗിയില്‍ ബിരിയാണി ഈ നേട്ടം കൈവരിക്കുന്നത്. ഒരു മിനിറ്റില്‍ 137 ബിരിയാണിയുടെ ഓര്‍ഡറാണ് തങ്ങള്‍ക്ക് ലഭിച്ചത് എന്ന് സ്വിഗ്ഗി അറിയിച്ചിരുന്നു. മസാല ദോശയും സമൂസയും ആയിരുന്നു തൊട്ട് പിന്നില്‍. 2022 ലെ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്സേര്‍ട്ട് ഗുലാബ് ജാമുനായിരുന്നു. 2022-ല്‍ 27 ലക്ഷം തവണയാണ് ഗുലാബ് ജാമുന്‍ സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. രസ്മലായ് 16 ലക്ഷം തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ട് രണ്ടാം സ്ഥാനത്താണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.